2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ഇസ്ലാമിക പ്രസ്ഥാനം -നേതൃത്വവും പരിശീലനവും

ഇസ്ലാമിക പ്രസ്ഥാനം -നേതൃത്വവും പരിശീലനവും
ഡോ ഹിഷാം യഹ്യാ
സംഗ്രഹ വിവര്‍ത്തനം - അഷ്‌റഫ്‌ കീഴുപറമ്പ്
പബ്ലിഷര്‍ - ഐ പി എച്ച്

പുസ്തക വിഷയം നേതൃത്വവും പരിശീലനവും എന്നതാണ്. പുസ്തകം കയ്യില്‍ എടുക്കാന്‍ പ്രേരിപ്പിച്ചതും തലക്കെട്ടിന്റെ പ്രത്യേകതയും സുതാര്യതയുമാണ്. ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കുന്ന ഒരു പവര്‍ പോയന്റ് പ്രസന്റേഷന്‍ ഈ പുസ്തകത്തില്‍ നിന്ന് ചുരുക്കിയെടുക്കാന്‍ സാധിക്കും.
പരിശീലനം; ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടി - എന്നാ പേരില്‍ അമേരിക്കയിലെ ഇനർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് പ്രസിദ്ധീകരിച്ച സാമാന്യം വലിയൊരു പുസ്തകത്തിന്റെ വളരെ സംഗ്രഹിച്ച രൂപമാണു. ഈ പുസ്തകം .

പരിശീലനം പ്രായോഗികമായിരിക്കണമെന്നാണു പുസ്തകം പറഞ്ഞ് തുടങ്ങുന്നത്. അതിനായി ഗുരുവിന്റെയും ശിഷ്യന്റെയും കഥയാണു മുമ്പിൽ വെക്കുന്നത്. ഇസ്ലാമിക പ്രവർത്തനത്തിനു ഇറങ്ങുമ്പോൾ മിനിമം ഉണ്ടായിരിക്കേണ്ട വിവരത്തെ കുറിച്ചാണു തുടര്‍ന്ന്‍ ചര്‍ച്ച ചെയ്യുന്നത്.  ആഗോള സംഭവങ്ങളെ കുറിച്ച് സാമാന്യവും, പ്രാദേശിക കാര്യങ്ങളെ കുറിച്ച് ആഴത്തിലും ഉള്ള അറിവ് പ്രബോധകൻ നേടിയിരിക്കണം. കാര്യങ്ങളെ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അറിവ് വ്യക്തി നേടിയിരിക്കണം. ഇതിനായി പുസ്തകങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും വായിച്ചിരിക്കണം.

തുടക്കത്തില്‍ തന്നെ നാം നമ്മുടെ പോരായ്മകള്‍ തിരിച്ചറിയണം. നമുക്ക് സാധാരണയായി വരാറുള്ള വീഴ്ചകള്‍ മനസ്സിലാക്കുകയും ആ കുറവുകളുടെ തോത് കുറക്കുകയും വേണം. ഇസ്ലാമിക പ്രസ്ഥാനത്തില്‍ കാലങ്ങളായി കണ്ടു വരാറുള്ള ചില പോരായ്മകള്‍ പോയന്റായി പറയാം.
1 രാഷ്ട്രീയ സാമൂഹിക കാരണങ്ങളാല്‍  ഏറ്റുമുട്ടലിന്റെ രാഷ്ട്രീയത്തിൽ നിന്ന് പിൻ വാങ്ങാൻ സാധിക്കാതിരിക്കുകയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുകയും ചെയ്യുക.
2 - മുസ്ലിം സമൂഹത്തിനു പൊതുവെയുള്ള പിന്നോക്കാവസ്ഥ മറികടക്കാൻ കഴിയാതിരിക്കുക.
3 - ശൂറാ സംവിധാനം കാര്യക്ഷമമല്ലാതിരിക്കുക
4 - ടീം സ്പിരിറ്റും കൂട്ടായ പ്രവർത്തന രീതിയും ഇല്ലാതിരിക്കൽ
5 - സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിൽ ഒന്നും ചെയ്യാതിരിക്കൽ.
6 - മനുഷ്യ നന്മക്കാണു ഇസ്ലാം പ്രവർത്തിക്കുന്നത് എന്ന് സാമൂഹിക വിജ്ഞാന പഠന ഗവേഷണങ്ങളിലൂടെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ‘എല്ലാം അറിയുന്ന’ ഉലമാക്കളുടെ ശരാശരിയിലും താഴ്ന്ന ഉല്പന്നങ്ങളിൽ തൃപ്തിയടഞ്ഞ് മുമ്പോട്ട് പോവുകയാണു നാം സാമൂഹിക പഠന മേഖലയിലുള്ള വിദഗ്ദരുടെ കുറവ് ഈ വിഷയത്തില്‍ പ്രധാനപ്പെട്ട പോരായ്മയാണ്.
7 - ലക്ഷ്യമേത്, മാർഗമേത് എന്ന് തിരിയാതെ ആശയക്കുഴപ്പത്തിൽ ചെന്ന് ചാടുന്നു. പ്രസ്ഥാനം പ്രസ്ഥാനത്തിനു വേണ്ടിയാവരുത്.
8 - പുതിയ പ്രശ്നങ്ങൾ പഠിക്കാൻ ഒരു പഠന സമിതി രൂപീകരിക്കുക. (ഇതിന്റെ അഭാവം)
9 - പ്രത്യയ ശാസ്ത്ര സംവാദങ്ങൾ സംഘടിപ്പിക്കണം. (ഇത് പലപ്പോഴും നടക്കാതിരിക്കും.)
10 - പുറം ലോകവുമായി വിനിമയ ബന്ധം നഷ്ടപ്പെട്ടുപോവുക. വിവര സാങ്കേതിക വിദ്യകളിലോ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലോ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സാന്നിധ്യം തീരെ ഇല്ല.
11 - കൃത്യമായ അവലോകനവും നിഷ്പക്ഷ വിലയിരുത്തലിന്റെയും അഭാവം
12 - കാര്യങ്ങൾ വേണ്ട രീതിയിൽ വേണ്ട പോലെ ചെയ്യുന്നതിൽ വരുന്ന വീഴ്ച.
13 - ആവശ്യാനുസരണം സംഘടനാ വ്യവസ്ഥകളും ചട്ടങ്ങളും അഴിച്ച് പണിയണം.
14 - പൊതു ജനത്തിന്റെ പ്രതികരണം പഠിച്ച് പരിശോധിക്കണം.

നേതൃത്വം :- ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് നേതൃത്വം കൈയാളാത്ത ആരും ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാവില്ല. അതിനാല്‍ ഓരോരുത്തരും നേതാവാണ്‌. ഏതെങ്കിലുമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാത്തവന് പ്രവര്‍ത്തകന്‍ എന്ന പേരിനു അര്‍ഹതയില്ല.
പ്രസിഡന്റും ശൂറയും :- പ്രസ്ഥാനത്തിന്റെ ദൈനം ദിന കാര്യങ്ങൾ ശൂറയിൽ ചർച്ച ചെയ്യേണ്ടതില്ല. പെട്ടെന്ന് ചർച്ച ചെയ്യേണ്ട പ്രശ്നങ്ങളിൽ  നേതാവ് അറിവും പരിചയവുമുള്ള സഹപ്രവർത്തകരുമായി ‘ടെലഫോൺ സമ്മെളനം’ നടത്തി ഒരു തീരുമാനത്തിലെത്തുകയും പിന്നീട് കൂടുന്ന ശൂറയിൽ ഇക്കാര്യം പുന:പരിശോധിക്കുകയും ചെയ്യുകയാണു വേണ്ടത്. നയ നില പാടുകളും ലക്ഷ്യങ്ങളും പോലെയുള്ളവ ശൂറയിൽ ചർച്ച ചെയ്തെ മുമ്പോട്ട് പോകാൻ പാടുള്ളൂ..
നേതൃത്വത്തോട് :- പോരായ്മകൾ അവിടെ നില്ക്കട്ടെ. ശക്തി സ്രോതസ്സുകൾ തിരിച്ചറിയുകയും പ്രവർത്തനം ചിട്ടപ്പെടുത്തുകയും ചെയ്യണം.
നേതൃത്വം ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളില്‍ ശ്രദ്ധേയമായ ഒന്ന്‍ - പോരായ്മകള്‍ അവിടെ നില്‍ക്കട്ടെ. ശക്തി സ്രോതസ്സുകള്‍ തിരിച്ചറിയുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയും ചെയ്യുക.

ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏഴാണ്; നേതൃത്വത്തെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം; 1 - ബുദ്ധിശക്തി, 2 - ബഹുമുഖ താല്പര്യങ്ങളും കഴിവുകളും ഉള്ള വ്യക്തിയായിരിക്കണം, 3 - സംവേദന ക്ഷമത (പ്രസന്റേഷൻ സ്കിൽ), 4 - പക്വത, 5 - പ്രചോദിപ്പിക്കാനുള്ള കഴിവ്, 6 - ഭരണപരമായ കഴിവ് .
ഇവയൊക്കെ ഒരു വ്യക്തിയിൽ ഉണ്ടോ എന്ന് മാർക്കിടാവുന്ന ഒരു ശീറ്റ് തയ്യാറാക്കാൻ സാധിക്കും.

ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാൻ തീരുമാനമെടുക്ക്മ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; 1 - നാശനഷ്ടം പരമാവധി കുറയ്ക്കുന്നത്, 2 - ആസൂത്രിത പ്രവർത്തനത്തിന്റെ മറ്റു വശങ്ങളെ പ്രതികൂലമായി ബാധിക്കാത്തത്, 3 - പരിമിതവും ലഭ്യവുമായ വിഭവങ്ങൾ വെച്ച് ചെയ്യാൻ കഴിയുന്നത്.

ഒരു പ്രശ്നത്തിൽ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ നാം മനസ്സിരുത്തേണ്ട ഒരു തത്വമിതാണു - മിക്കവാറും ശാരി എന്ന് തോന്നിയ തീരുമാനമാണു നാം നടപ്പാക്കുന്നത്. ബദലുകൾ തെറ്റാകാൻ ഇടയുള്ളത് ആണു നാം ഒഴിവാക്കിയത്. അത് കൊണ്ട് ശരി/തെറ്റ്, കറുപ്പ്/വെളുപ്പ് എന്ന നിലക്കുള്ള കൃത്യമായ വേർതിരിവിനു സാധിക്കുകയില്ല.

തീരുമാനം നടപ്പിലാക്കുമ്പോൾ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. 1 - ആരൊക്കെയാണു തീരുമാനം അറിയിക്കേണ്ടത്, 2 - എന്താണു ചെയ്യേണ്ടത്, 3 - ആരാണു ചെയ്യുക, 4 - എപ്പോഴാണു ചെയ്യുക 5 - ചെലവ് ആരു വഹിക്കും.
ഇതിൽ പ്രധാനമായും ശ്രദ്ധിക്കെണ്ടഹ് ആരു ചെയ്യും എന്ന് ആശയക്കുഴപ്പത്തിനു ഇടയില്ലാത്ത വിധം വ്യക്തമായിരിക്കണം.

ആസൂത്രണമില്ലായ്മ പലപ്പോഴും പ്രസ്ഥാനത്തിന്റെ പോരായ്മകളിൽ പ്രധാനപ്പെട്ട ഒന്നാണു. “നാം ആസൂത്രണം ചെയ്യാൻ പരാജയപ്പെടുകയാണെങ്കിൽ, നാം പരാജയത്തെ ആസൂത്രണം ചെയ്യുകയാണു.”

അവലോകനം (മൂല്യ നിർണയം)
പ്രവർത്തനത്തിനു ശേഷം അവലോകനമാണു നടക്കേണ്ടത്. പ്രവർത്തനത്തെ മൂല്യനിർണയം ചെയ്യാതെ മുന്നോട്ട് പോകുന്നത് നഷ്ടത്തിലോടുന്ന കമ്പനിയിലേക്ക് വീണ്ടും വീണ്ടും മുതലിറക്കുന്ന വ്യവസായിയുടെ പ്രവർത്തിക്ക് തുല്യമാണു.

അവലോകനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളിൽ ശ്രദ്ധേയമായ ഒന്ന് - പ്രസ്ഥാനത്തെ സാമ്പത്തികമായും മറ്റും സഹായിക്കുന്ന അനുഭാവി സമൂഹമുണ്ട്. അവരുടെ സംഭാവനകൾ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതാണു.

വ്യക്തി വികാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊതു പ്രഭാഷണം - പ്രഭാഷണം ഒരു കലയാണു. ചിട്ടപ്പെടുത്തിയും സമയം നിയന്ത്രിച്ചും ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങൾ ക്രമീകരിച്ചും എന്നാൽ സർഗാത്മകമായും നിർവഹിക്കേണ്ട ഒരു കല. പ്രഭാഷണത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവതരണ തകരാറു സംഭവിക്കുന്നതിനെയാണു. മൂസ (അ) പ്രാർത്ഥിച്ചു : എന്റെ നാവിലെ കെട്ടുകൾ അഴിച്ചു തരേണമേ. ഞാൻ പറയുന്നത് അവർ മനസ്സിലാക്കട്ടെ (20:28). അതു പോലെ തന്നെ, പ്രസംഗം നടത്താൻ പഠിക്കുന്നത് പോലെ തന്നെ പ്രധാനമാണു പ്രസംഗം നിർത്താൻ പഠിക്കുന്നതും. അധ്യക്ഷൻ എഴുതിക്കൊടുത്താൽ പ്രസംഗം നിർത്താനുള്ള സൗമനസ്യം കാണിക്കണം. സമയവും സന്ദർഭവും ഇല്ലെങ്കിലും പറഞ്ഞേ അടങ്ങൂ എന്ന് വാശി പിടിക്കരുത്. പ്രസംഗത്തെ കുറിച്ച് പഠിക്കുമ്പോൾ നബിയുടെ പ്രസംഗങ്ങൾ , വിടവാങ്ങൾ പ്രസംഗം, ഹുനൈൻ യുദ്ധാനന്തരം അൻസാരികളോട് ചെയ്ത പ്രസംഗം, അബ്സീനിയൻ കൊട്ടാരത്തിൽ വെച്ച് മുസ്ലിം അഭയാർത്ഥികളുടെ നേതാവ് ജ അഫർ ചെയ്ത പ്രസംഗം തുടങ്ങിയവ പഠന വിധേയമാക്കാവുന്നതാണു. ഇതിയായി ഹൈക്കലിന്റെ മുഹമ്മദ് എന്ന പുസ്തകം റെഫർ ചെയ്യാം.

പ്രസംഗം കഴിഞ്ഞാൽ പരിശീലിക്കേണ്ട ഒന്ന് എഴുത്ത് ആണു. എഴുത്തിൽ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ (കാർ) 1 - സർഗാത്മകം (ക്രിയെറ്റീവ്), 2 - കണിശം (ആകുറേറ്റ്), 3 - ഫലങ്ങൾ ഉണ്ടാക്കുന്നത് (റിസൾട്ട് ഓറിയന്റഡ്)





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ