2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ഇസ്ലാമിക പ്രസ്ഥാനം -നേതൃത്വവും പരിശീലനവും

ഇസ്ലാമിക പ്രസ്ഥാനം -നേതൃത്വവും പരിശീലനവും
ഡോ ഹിഷാം യഹ്യാ
സംഗ്രഹ വിവര്‍ത്തനം - അഷ്‌റഫ്‌ കീഴുപറമ്പ്
പബ്ലിഷര്‍ - ഐ പി എച്ച്

പുസ്തക വിഷയം നേതൃത്വവും പരിശീലനവും എന്നതാണ്. പുസ്തകം കയ്യില്‍ എടുക്കാന്‍ പ്രേരിപ്പിച്ചതും തലക്കെട്ടിന്റെ പ്രത്യേകതയും സുതാര്യതയുമാണ്. ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കുന്ന ഒരു പവര്‍ പോയന്റ് പ്രസന്റേഷന്‍ ഈ പുസ്തകത്തില്‍ നിന്ന് ചുരുക്കിയെടുക്കാന്‍ സാധിക്കും.
പരിശീലനം; ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടി - എന്നാ പേരില്‍ അമേരിക്കയിലെ ഇനർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് പ്രസിദ്ധീകരിച്ച സാമാന്യം വലിയൊരു പുസ്തകത്തിന്റെ വളരെ സംഗ്രഹിച്ച രൂപമാണു. ഈ പുസ്തകം .

പരിശീലനം പ്രായോഗികമായിരിക്കണമെന്നാണു പുസ്തകം പറഞ്ഞ് തുടങ്ങുന്നത്. അതിനായി ഗുരുവിന്റെയും ശിഷ്യന്റെയും കഥയാണു മുമ്പിൽ വെക്കുന്നത്. ഇസ്ലാമിക പ്രവർത്തനത്തിനു ഇറങ്ങുമ്പോൾ മിനിമം ഉണ്ടായിരിക്കേണ്ട വിവരത്തെ കുറിച്ചാണു തുടര്‍ന്ന്‍ ചര്‍ച്ച ചെയ്യുന്നത്.  ആഗോള സംഭവങ്ങളെ കുറിച്ച് സാമാന്യവും, പ്രാദേശിക കാര്യങ്ങളെ കുറിച്ച് ആഴത്തിലും ഉള്ള അറിവ് പ്രബോധകൻ നേടിയിരിക്കണം. കാര്യങ്ങളെ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അറിവ് വ്യക്തി നേടിയിരിക്കണം. ഇതിനായി പുസ്തകങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും വായിച്ചിരിക്കണം.

തുടക്കത്തില്‍ തന്നെ നാം നമ്മുടെ പോരായ്മകള്‍ തിരിച്ചറിയണം. നമുക്ക് സാധാരണയായി വരാറുള്ള വീഴ്ചകള്‍ മനസ്സിലാക്കുകയും ആ കുറവുകളുടെ തോത് കുറക്കുകയും വേണം. ഇസ്ലാമിക പ്രസ്ഥാനത്തില്‍ കാലങ്ങളായി കണ്ടു വരാറുള്ള ചില പോരായ്മകള്‍ പോയന്റായി പറയാം.
1 രാഷ്ട്രീയ സാമൂഹിക കാരണങ്ങളാല്‍  ഏറ്റുമുട്ടലിന്റെ രാഷ്ട്രീയത്തിൽ നിന്ന് പിൻ വാങ്ങാൻ സാധിക്കാതിരിക്കുകയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനാവാതിരിക്കുകയും ചെയ്യുക.
2 - മുസ്ലിം സമൂഹത്തിനു പൊതുവെയുള്ള പിന്നോക്കാവസ്ഥ മറികടക്കാൻ കഴിയാതിരിക്കുക.
3 - ശൂറാ സംവിധാനം കാര്യക്ഷമമല്ലാതിരിക്കുക
4 - ടീം സ്പിരിറ്റും കൂട്ടായ പ്രവർത്തന രീതിയും ഇല്ലാതിരിക്കൽ
5 - സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിൽ ഒന്നും ചെയ്യാതിരിക്കൽ.
6 - മനുഷ്യ നന്മക്കാണു ഇസ്ലാം പ്രവർത്തിക്കുന്നത് എന്ന് സാമൂഹിക വിജ്ഞാന പഠന ഗവേഷണങ്ങളിലൂടെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ‘എല്ലാം അറിയുന്ന’ ഉലമാക്കളുടെ ശരാശരിയിലും താഴ്ന്ന ഉല്പന്നങ്ങളിൽ തൃപ്തിയടഞ്ഞ് മുമ്പോട്ട് പോവുകയാണു നാം സാമൂഹിക പഠന മേഖലയിലുള്ള വിദഗ്ദരുടെ കുറവ് ഈ വിഷയത്തില്‍ പ്രധാനപ്പെട്ട പോരായ്മയാണ്.
7 - ലക്ഷ്യമേത്, മാർഗമേത് എന്ന് തിരിയാതെ ആശയക്കുഴപ്പത്തിൽ ചെന്ന് ചാടുന്നു. പ്രസ്ഥാനം പ്രസ്ഥാനത്തിനു വേണ്ടിയാവരുത്.
8 - പുതിയ പ്രശ്നങ്ങൾ പഠിക്കാൻ ഒരു പഠന സമിതി രൂപീകരിക്കുക. (ഇതിന്റെ അഭാവം)
9 - പ്രത്യയ ശാസ്ത്ര സംവാദങ്ങൾ സംഘടിപ്പിക്കണം. (ഇത് പലപ്പോഴും നടക്കാതിരിക്കും.)
10 - പുറം ലോകവുമായി വിനിമയ ബന്ധം നഷ്ടപ്പെട്ടുപോവുക. വിവര സാങ്കേതിക വിദ്യകളിലോ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലോ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സാന്നിധ്യം തീരെ ഇല്ല.
11 - കൃത്യമായ അവലോകനവും നിഷ്പക്ഷ വിലയിരുത്തലിന്റെയും അഭാവം
12 - കാര്യങ്ങൾ വേണ്ട രീതിയിൽ വേണ്ട പോലെ ചെയ്യുന്നതിൽ വരുന്ന വീഴ്ച.
13 - ആവശ്യാനുസരണം സംഘടനാ വ്യവസ്ഥകളും ചട്ടങ്ങളും അഴിച്ച് പണിയണം.
14 - പൊതു ജനത്തിന്റെ പ്രതികരണം പഠിച്ച് പരിശോധിക്കണം.

നേതൃത്വം :- ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് നേതൃത്വം കൈയാളാത്ത ആരും ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാവില്ല. അതിനാല്‍ ഓരോരുത്തരും നേതാവാണ്‌. ഏതെങ്കിലുമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാത്തവന് പ്രവര്‍ത്തകന്‍ എന്ന പേരിനു അര്‍ഹതയില്ല.
പ്രസിഡന്റും ശൂറയും :- പ്രസ്ഥാനത്തിന്റെ ദൈനം ദിന കാര്യങ്ങൾ ശൂറയിൽ ചർച്ച ചെയ്യേണ്ടതില്ല. പെട്ടെന്ന് ചർച്ച ചെയ്യേണ്ട പ്രശ്നങ്ങളിൽ  നേതാവ് അറിവും പരിചയവുമുള്ള സഹപ്രവർത്തകരുമായി ‘ടെലഫോൺ സമ്മെളനം’ നടത്തി ഒരു തീരുമാനത്തിലെത്തുകയും പിന്നീട് കൂടുന്ന ശൂറയിൽ ഇക്കാര്യം പുന:പരിശോധിക്കുകയും ചെയ്യുകയാണു വേണ്ടത്. നയ നില പാടുകളും ലക്ഷ്യങ്ങളും പോലെയുള്ളവ ശൂറയിൽ ചർച്ച ചെയ്തെ മുമ്പോട്ട് പോകാൻ പാടുള്ളൂ..
നേതൃത്വത്തോട് :- പോരായ്മകൾ അവിടെ നില്ക്കട്ടെ. ശക്തി സ്രോതസ്സുകൾ തിരിച്ചറിയുകയും പ്രവർത്തനം ചിട്ടപ്പെടുത്തുകയും ചെയ്യണം.
നേതൃത്വം ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളില്‍ ശ്രദ്ധേയമായ ഒന്ന്‍ - പോരായ്മകള്‍ അവിടെ നില്‍ക്കട്ടെ. ശക്തി സ്രോതസ്സുകള്‍ തിരിച്ചറിയുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയും ചെയ്യുക.

ഒരു നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏഴാണ്; നേതൃത്വത്തെ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം; 1 - ബുദ്ധിശക്തി, 2 - ബഹുമുഖ താല്പര്യങ്ങളും കഴിവുകളും ഉള്ള വ്യക്തിയായിരിക്കണം, 3 - സംവേദന ക്ഷമത (പ്രസന്റേഷൻ സ്കിൽ), 4 - പക്വത, 5 - പ്രചോദിപ്പിക്കാനുള്ള കഴിവ്, 6 - ഭരണപരമായ കഴിവ് .
ഇവയൊക്കെ ഒരു വ്യക്തിയിൽ ഉണ്ടോ എന്ന് മാർക്കിടാവുന്ന ഒരു ശീറ്റ് തയ്യാറാക്കാൻ സാധിക്കും.

ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാൻ തീരുമാനമെടുക്ക്മ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; 1 - നാശനഷ്ടം പരമാവധി കുറയ്ക്കുന്നത്, 2 - ആസൂത്രിത പ്രവർത്തനത്തിന്റെ മറ്റു വശങ്ങളെ പ്രതികൂലമായി ബാധിക്കാത്തത്, 3 - പരിമിതവും ലഭ്യവുമായ വിഭവങ്ങൾ വെച്ച് ചെയ്യാൻ കഴിയുന്നത്.

ഒരു പ്രശ്നത്തിൽ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ നാം മനസ്സിരുത്തേണ്ട ഒരു തത്വമിതാണു - മിക്കവാറും ശാരി എന്ന് തോന്നിയ തീരുമാനമാണു നാം നടപ്പാക്കുന്നത്. ബദലുകൾ തെറ്റാകാൻ ഇടയുള്ളത് ആണു നാം ഒഴിവാക്കിയത്. അത് കൊണ്ട് ശരി/തെറ്റ്, കറുപ്പ്/വെളുപ്പ് എന്ന നിലക്കുള്ള കൃത്യമായ വേർതിരിവിനു സാധിക്കുകയില്ല.

തീരുമാനം നടപ്പിലാക്കുമ്പോൾ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. 1 - ആരൊക്കെയാണു തീരുമാനം അറിയിക്കേണ്ടത്, 2 - എന്താണു ചെയ്യേണ്ടത്, 3 - ആരാണു ചെയ്യുക, 4 - എപ്പോഴാണു ചെയ്യുക 5 - ചെലവ് ആരു വഹിക്കും.
ഇതിൽ പ്രധാനമായും ശ്രദ്ധിക്കെണ്ടഹ് ആരു ചെയ്യും എന്ന് ആശയക്കുഴപ്പത്തിനു ഇടയില്ലാത്ത വിധം വ്യക്തമായിരിക്കണം.

ആസൂത്രണമില്ലായ്മ പലപ്പോഴും പ്രസ്ഥാനത്തിന്റെ പോരായ്മകളിൽ പ്രധാനപ്പെട്ട ഒന്നാണു. “നാം ആസൂത്രണം ചെയ്യാൻ പരാജയപ്പെടുകയാണെങ്കിൽ, നാം പരാജയത്തെ ആസൂത്രണം ചെയ്യുകയാണു.”

അവലോകനം (മൂല്യ നിർണയം)
പ്രവർത്തനത്തിനു ശേഷം അവലോകനമാണു നടക്കേണ്ടത്. പ്രവർത്തനത്തെ മൂല്യനിർണയം ചെയ്യാതെ മുന്നോട്ട് പോകുന്നത് നഷ്ടത്തിലോടുന്ന കമ്പനിയിലേക്ക് വീണ്ടും വീണ്ടും മുതലിറക്കുന്ന വ്യവസായിയുടെ പ്രവർത്തിക്ക് തുല്യമാണു.

അവലോകനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളിൽ ശ്രദ്ധേയമായ ഒന്ന് - പ്രസ്ഥാനത്തെ സാമ്പത്തികമായും മറ്റും സഹായിക്കുന്ന അനുഭാവി സമൂഹമുണ്ട്. അവരുടെ സംഭാവനകൾ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതാണു.

വ്യക്തി വികാസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൊതു പ്രഭാഷണം - പ്രഭാഷണം ഒരു കലയാണു. ചിട്ടപ്പെടുത്തിയും സമയം നിയന്ത്രിച്ചും ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങൾ ക്രമീകരിച്ചും എന്നാൽ സർഗാത്മകമായും നിർവഹിക്കേണ്ട ഒരു കല. പ്രഭാഷണത്തിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവതരണ തകരാറു സംഭവിക്കുന്നതിനെയാണു. മൂസ (അ) പ്രാർത്ഥിച്ചു : എന്റെ നാവിലെ കെട്ടുകൾ അഴിച്ചു തരേണമേ. ഞാൻ പറയുന്നത് അവർ മനസ്സിലാക്കട്ടെ (20:28). അതു പോലെ തന്നെ, പ്രസംഗം നടത്താൻ പഠിക്കുന്നത് പോലെ തന്നെ പ്രധാനമാണു പ്രസംഗം നിർത്താൻ പഠിക്കുന്നതും. അധ്യക്ഷൻ എഴുതിക്കൊടുത്താൽ പ്രസംഗം നിർത്താനുള്ള സൗമനസ്യം കാണിക്കണം. സമയവും സന്ദർഭവും ഇല്ലെങ്കിലും പറഞ്ഞേ അടങ്ങൂ എന്ന് വാശി പിടിക്കരുത്. പ്രസംഗത്തെ കുറിച്ച് പഠിക്കുമ്പോൾ നബിയുടെ പ്രസംഗങ്ങൾ , വിടവാങ്ങൾ പ്രസംഗം, ഹുനൈൻ യുദ്ധാനന്തരം അൻസാരികളോട് ചെയ്ത പ്രസംഗം, അബ്സീനിയൻ കൊട്ടാരത്തിൽ വെച്ച് മുസ്ലിം അഭയാർത്ഥികളുടെ നേതാവ് ജ അഫർ ചെയ്ത പ്രസംഗം തുടങ്ങിയവ പഠന വിധേയമാക്കാവുന്നതാണു. ഇതിയായി ഹൈക്കലിന്റെ മുഹമ്മദ് എന്ന പുസ്തകം റെഫർ ചെയ്യാം.

പ്രസംഗം കഴിഞ്ഞാൽ പരിശീലിക്കേണ്ട ഒന്ന് എഴുത്ത് ആണു. എഴുത്തിൽ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ (കാർ) 1 - സർഗാത്മകം (ക്രിയെറ്റീവ്), 2 - കണിശം (ആകുറേറ്റ്), 3 - ഫലങ്ങൾ ഉണ്ടാക്കുന്നത് (റിസൾട്ട് ഓറിയന്റഡ്)





2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഇമാം ശാഫിഈ

ഇമാം ശാഫിഈ
രചന : മുഹമ്മദ് കാടേരി
പ്രസാധനം : ഐ പി എച്ച്

നമുക്ക് മദ്ഹബീ ഇമാമുമാരെ കുറിച്ച് സംസാരിക്കാം നാല്‌ ഇമാമുമാരും  ഈ നാലെ പേർ കുറിച്ചും ഐ പി എച് പുസ്തകമിറക്കിയിട്ടുണ്ട്. അതിൽ ഒന്നാണു ഈ പുസ്തകം. നല്ല ഒഴുക്കുള്ള രചന. ഒരു കഥ പറയുന്നത് പോലെയുല്ല വായനാനുഭവം.

കഥ കേൾക്കുകയും പറയുകയും എന്റെ ഉദ്ദേശ്യമല്ല, പക്ഷെ, ചിലപ്പോൾ അങ്ങനെയാണു കഥ കേൾക്കേണ്ടി വരും. എങ്കിലും നല്ല, പൊലിപ്പിച്ച് തന്നെ പുസ്ത്കത്തിൽ കഥ പറയുന്നുണ്ട്.

ഇനി കഥയിലേക്ക്

പേര്‌: മുഹമ്മദുബ്നു ഇദ് രീസ് അശ്ശാഫിഈ
ജനനം : ഹിജ്റ 150 , ഫലസ്തീനിലെ ഗസ്സ
പിതാവ് : ഇദ് രീസ്
വംശം : ഖുറൈശി ഗോത്രത്തിലെ മുത്തലിബ് വംശം
വംശാവലി : നബിയുടെ മൂന്നാമത്തെ പിതാമഹനും ഇമാമിന്റെ ഒമ്പതാമത്തെ പിതാമഹനും ഒരാളിൽ എത്തിചേരുന്നു.
മാതാവ് : മാതാവിനെ കുറിച്ച് ചരിത്രം കൂടുതലൊന്നും പറയുന്നില്ല, ഉമ്മു ഹബീബ എന്നാണു വിളിപ്പേരു എന്ന് മാത്രം പറഞ്ഞ് വെക്കുന്നു. യമനി ഗോത്രമായ അസദ് ആണു ഗോത്രമെന്നും.
വളർന്നത് : ശിശുവായിരിക്കെ പിതാവ് മരണപ്പെട്ട ഇമാമിനെയും കൂട്ടി മാതാവ് പിതാവിന്റെ കുടുംബത്തിലേക്ക് മക്കയിലെക്ക് വരികയും അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.
ഹാഫിസ് : ഏഴാമത്തെ വയസ്സിൽ ഖുറാൻ മുഴുവൻ മനപാഠമാക്കി
ഖാരിഅ് : പതിമൂന്നാമത്തെ വയസ്സിൽ മക്കയിലെ പ്രമുഖ ഖുറാൻ പാരായണമികവുള്ള വ്യക്തിയായി അറിയപ്പെട്ടു.
മുഫ്തി : പതിനഞ്ചാമത്തെ വയസ്സിൽ ഫത് വ നല്കാൻ കഴിവുള്ള വ്യക്തിയായി ഗുരുനാഥന്മാർ ഇമാമിനു അനുമതി നല്കി.
ഭാഷാജ്ഞാനം : ശുദ്ധമായ അറബി ഭാഷ കരസ്ഥമാക്കാൻ ഗ്രാമങ്ങളിൽ താമസിക്കുന്ന നാടോടി ഗോത്രമായ ഹുദൈൽ ഗോത്രത്തെ ആശ്രയിക്കുകയും അവരിൽ നിന്ന് അറബി ഭാഷ, സാഹിത്യം, ചരിത്രം , ആയുധ കല, കുതിരയോട്ടം തുടങ്ങിയവ പഠിച്ചെടുത്തു.
ഇമാം മാലിക്കി : മക്കയിലെ പഠനം പൂർത്തിയായപ്പോൾ മദീനയിൽ ചെന്ന്  അക്കാലത്തെ പ്രമുഖ പണ്ഡിതനായ മാലിക്കി (റ അ) യുടെ (ഇദ്ദേഹമാണു മാലിക്കി മദ്ഹബിന്റെ ആചാര്യൻ) ശിഷ്യത്വം സ്വീകരിച്ചു. ഏതാണ്ട് 10 വർഷക്കാലം ഇദ്ദേഹത്തിന്റെ ശിഷ്യനായി ഇമാം തുടർന്നു.
യമനിൽ : പിന്നീട് യമനിലേക്ക് താമസം മാറ്റുകയും അവിടെ ഗവർണർക്ക് കീഴിൽ ജോലി ചെയ്യുകയും ചെയ്തു.

ബാഗ്ദാദിൽ : ഇമാമിന്റെ പാണ്ഡിത്യത്തെയും നിയമ നിഷ്ഠയെയും ഭയപ്പെട്ട ഗവർണറും യമനിലെ പ്രമാണി വർഗവും ഭരണകൂടത്തിനെതിരെ കലാപം നടത്തിയ അലവികളുടെ കൂടെ ഇമാമിനെ ചേർത്ത് പറഞ്ഞ് പിടികൂടിയ അലവികളോടൊപ്പം ഇമാമിനെയും ബാഗ്ദാദിലെ ഹാറൂൺ അൽ റഷീദിന്റെ അടുത്തേക്ക് അയച്ചു. വിചാരണ ശേഷം ഇമാമിന്റെ നിരപരാധിത്യം  മനസ്സിലാക്കിയ ഖലീഫ ഇമാമിനെ വെറുതെ വിട്ടു. പിന്നീട് അവിടെ വിജ്ഞാന സമ്പാദനത്തിനായി കഴിച്ച് കൂട്ടി. ഇക്കാലത്ത് ഇമാം മാലിക്കി മദ്ഹബിലെ ഒരു പണ്ഡിതൻ എന്ന നിലയിലാണു അറിയപ്പെട്ടിരുന്നതും സ്വയം ഗണിച്ചിരുന്നതും. ഏതാണ്ട് 2 വർഷക്കാലം ഇവിടെ തുടർന്നു. ഇക്കാലത്ത് ഇമാം അബുഹനീഫയുറെ ശിഷ്യനായ മുഹമ്മദുബ്നു ഹസന്‍ ന്റെ ശിഷ്യത്വം സ്വീകരിച്ചു പഠനം നടത്തിയിരുന്നു.

മക്കയിൽ : പിന്നീട് മക്കയി തിരിച്ചെത്തിയ ഇമാം അവിടെ ദർസ് ആരംഭിക്കുകയും ദീർഘകാലം അവിടെ പഠനത്തിലും അധ്യാപനത്തിലുമായി തുടർന്നു. ഇക്കാലത്താണു ഖുര്‍ആനില്‍ നിന്ന് നിയമ നിര്‍ധാരണം ചെയ്യുന്നതിന്റെ അടിസ്ഥാന തത്വങ്ങള്‍ അടങ്ങിയ  ഗ്രന്ഥമായ (ഉസൂലുൽ ഫിഖ്ഹ്) രിസാല ഇമാം രചിക്കുന്നത്. ഈ കാലത്താണ് അദ്ദേഹം സ്വതന്ത്ര മദ്ഹബിനു രൂപം നല്‍കുന്നത്.  ഏതാണ്ട് 9 വര്‍ഷക്കാലം മക്കയില്‍ ജീവിച്ചു.

വീണ്ടും ബാഗ്ദാദില്‍ : വീണ്ടും ഇറാക്കിലേക്ക് വരികയും അവിടെ കര്‍മ്മ ശാസ്ത്ര പണ്ടിതനായി നിലകൊള്ളുകയും ചെയ്തു .. ഇവിടെ നിന്നാണ് അദ്ദേഹം അല്‍ ഹുജ്ജ എന്ന കര്‍മ്മ ശാസ്ത്ര ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്തതെയാന്‍ ഇമാമിന്റെ പഴയ അഭിപ്രായം എന്ന പേരില്‍ അറിയപ്പെടുന്നത്.  ഇവിടെ അദ്ദേഹം 4 വര്ഷം കഴിച്ച് കൂട്ടി.

ഈജിപ്തില്‍ : ബാഗ്ദാദില്‍ നിന്ന് ഇമാം ഈജിപ്തിലേക്ക് പോവുകയും ശിഷ്ട കാലം അവിടെ കഴിച്ച് കൂട്ടുകയും ചെയ്തു. ഇവിടെ വെച്ചാണ് അദ്ദേഹം സ്വതന്ത്ര മദ്ഹബീ ഇമാമായി അറിയപ്പെടാന്‍ തുടങ്ങുന്നത്. അത് വരെയും മാളിക്കീ മദ്ഹബിന്റെ വക്താവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അഞ്ച് വര്‍ഷക്കാലം ഈജിപ്തില്‍ കഴിച്ച് കൂട്ടി.

മരണം ; ഇമാം മരണപ്പെട്ടത് ഈജിപ്തില്‍ വെച്ചാണ് . വര്ഷം ഹിജ്റ 204


ഇനി കാര്യത്തിലേക്ക്

മറ്റ് ഇമാമുമാരുമായുള്ള ബന്ധം :
ഇമാം മാലിക്ക് :- ഇമാം മാലിക്കിന്റെ ശിഷ്യനായിരുന്നു ഇമാം ശാഫിഈ ... ഏതാണ്ട് പത്ത് വര്‍ഷക്കാലം ഈ ശിഷ്യത്വം നിലനിന്നു. ദീര്‍ഘ കാലം മറ്റുള്ളവരും അദ്ദേഹം സ്വയം തന്നെയും മാലിക്കീ മദ്ഹബിന്റെ അനുയായിയാനെന്നു കരുതിപോന്നിരുന്നു. മരണം വരെ, ഉസ്താദ് എന്നാണ് ഇമാം മാലിക്കിനെ അദ്ദേഹം സംബോധനം ചെയ്ത് പോന്നിരുന്നത്. എന്നാല്‍ പിന്നീട് മാലിക്കീ മദ്ഹബിലെ വിശകലന രീതിയും അഭിപ്രായങ്ങളെയും അദ്ദേഹം വിമര്‍ശന വിധേയമാക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഈജിപ്തിലെ ജീവിത കാലത്ത് 'മാളിക്കിനോടുള്ള വിയോജനം' എന്നാ പേരില്‍ ഗ്രന്ഥം രചിക്കുകയുണ്ടായി.
ഇമാം അബുഹനീഫ : ഇമാം അബുഹനീഫ മരണപ്പെടുന്നത് ഇമാം ശാഫിഈ ജനിക്കുന്ന ഹി ; 150 ലാണ്. എന്നാല്‍ അബുഹനീഫയുടെ പ്രമുഖ ശിഷ്യനായ മുഹമ്മദുബ്നു ഹസന്റെ ശിഷ്യത്വം സ്വീകരിക്കുകയും. പഠനം നടത്തുകയും ചെയ്തു. ഇറാഖീ ഫിഖ്ഹ് എന്നറിയപ്പെട്ടിരുന്ന ഹനഫീ മദ്ഹബിനെ അദ്ദേഹം പിന്നീട് വിമര്‍ശന വിധേയമാക്കുകയും, തത് വിഷയത്തില്‍ ഗ്രന്ഥം രചിക്കുകയും ചെയ്തു.
ഇമാം അഹ്മദുബ്നു ഹമ്പല്‍ : ശാഫി ഇമാമിന്റെ ശിഷ്യനായിരുന്നു ഇമാം ആഹ്മടുബ്നു ഹമ്പല്‍, അദ്ദേഹം മക്കയിലായിരുന്നപ്പോഴും പിന്നീട് ഇറാക്കിലേക്ക് വന്നപ്പോഴും ഇമാം അഹ്മദ്ബ്നു ഹമ്പല്‍ ഇമാമില്‍ നിന്ന് ശിഷ്യത്വം നില നിര്‍ത്തുകയും പഠനം നടത്തുകയും ചെയ്തു.

ജീവിച്ച കാലഘട്ടം :-  അബ്ബാസിയ ഖിലാഫത്തിന്റെ ശോഭന കാലത്താണ് ഇമാം ശാഫീഈ ജീവിച്ചത്. ഏതൊരു പ്രശ്നത്തിലും ഇസ്ലാമിക ശരീഅത്തിനു തനതായ വിധിയും നിര്‍ദേശങ്ങളും ഉണ്ടെന്നാണ് യാഥാര്‍ത്ഥ്യം. അവ കണ്ടെത്താനുള്ള പഠന നിരീക്ഷണങ്ങള്‍ കര്‍മശാസ്ത്രകാരന്മാരുടെ ബൌധിക വികാസത്തിനും ജ്ഞാന വൈപുലീകരനത്തിനും അനുകൂല സാഹചര്യമായിരുന്നു . ഭരണകൂടമായ  അബ്ബാസികളുടെ അധികാര ശക്തിക്ക് ഭീഷനിയാകാതിരിക്കുന്നിടത്തോളം അഭിപ്രായ-വിശ്വാസ-ചിന്താ സ്വാതന്ത്ര്യം ജനങ്ങള്‍ അനുഭവിച്ചിരുന്നു. സനാദിഖ (നിര്മത വാദികള്‍) യുമായുള്ള ആശയ സംഘട്ടനം നടന്ന കാലമായിരുന്നു അത്. അവരോടു ആശയ സംഘട്ടനത്തിനു മുഅതസിലികള്‍ എന്നൊരു വിഭാഗം രൂപം കൊണ്ടു. അവര്‍ തുടക്കത്തില്‍ നിര്മത വാദികളില്‍ നിന്ന് ഇസ്ലാമിനെ പ്രതിരോധിച്ചിരുന്നെങ്കില്‍, പിന്നീട് അവരുടെ തന്നെ ആശയങ്ങള്‍ മുഅതസിലികള്‍ ഇസ്ലാമിന്റെ രൂപത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഇമാം ശാഫീ രണ്ടു കൂട്ടരെയും അവഗണിച്ചു.

കര്‍മ ശാസ്ത്ര നിദാനങ്ങള്‍ :- ശര്‍ഈ വിജ്ഞാന സ്രോതസ്സുകളെ ഇമാം ശാഫീ അഞ്ച് പടവുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ പടവും അതിനു താഴെയുല്ലതിനേക്കാള്‍ പരിഗണനയര്‍ഹിക്കുന്നു. ഒന്ന് - ഖുര്‍ആനും പ്രാമാണികമായി സ്ഥിരീകരിക്കപ്പെട്ട സുന്നത്തും. രണ്ടു - സവിശേഷ ജ്ഞാനം നേടിയ പണ്ഡിതന്മാരുടെ അഭിപ്രായൈക്യം (ഇജ്മാഅ) .. മൂന്ന്‍ - ഭിന്നാഭിപ്രായം അറിയപ്പെട്ടിട്ടില്ലാത്ത സഹാബീ വീക്ഷണം. നാല് - സഹാബിമാര്‍ക്കിടയില്‍ അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ ഖുര്‍ആനും സുന്നത്തുമായി ഏറെ അടുത്തു നില്‍ക്കുന്നതോ ഖിയാസി(ന്യായാധീകരണം)നു അനുകൂലമോ ആയ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ സഹാബീ വൃത്തത്തിനു പുറത്തുള്ള അഭിപ്രായം പരിഗണനാര്‍ഹാമല്ല . അഞ്ച് - ഉപരി സൂചിത സ്രോതസ്സുകളില്‍ ഒന്നിനെ ആധാരമാക്കിയുള്ള ഖിയാസ് (ന്യായാധീകരണം)

അറബി ഭാഷ :- കലിമത്തു ശഹാദ ഉദ്ഘോഷിക്കാനും, ഖുര്‍ആന്റെ പാരായണത്തിനും നിര്‍ബന്ധമായ തക്ബീര്‍, തഷഹ്ഹുദ് തുടങ്ങിയവ ഉരുവിടാനും വേണ്ടി അറബി ഭാഷാ പഠനം ഏതൊരു മുസ്ലിമിനും നിര്‍ബന്ധമാണെന്ന് ഇമാം ശാഫി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നത്ര അറബി ഭാഷ പഠിക്കലാണ് നിര്‍ബന്ധമായത്. ഇസ്ലാമിക വിധി കണ്ടെത്തുന്നതിനു പണ്ഡിതന് അറബി ഭാഷ അനുപെക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖുര്‍ആനും ഹദീസും ;- ഖുര്‍ആനുമായി ബന്ധപ്പെടുത്തി ഹദീസുകളെ ഇമാം ശാഫീഈ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന് - ഖുര്‍ആന്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കുന്ന ഹദീസുകള്‍. രണ്ടു - ഖുര്‍ആനിലെ സാമാന്യ പ്രയോഗ(ആമ്മ്)ങ്ങളിലെ സാമാന്യാര്‍ത്ഥം തന്നെ ഉദ്ടെശ്യമായവ ഏതെന്നും വിശേഷാര്‍ത്ഥം കല്പിക്കപ്പെട്ടവ (മഖ്സ്വൂസ്) ഏതെന്നും വ്യക്തമാക്കുന്നവ; മൂന്നു - ഖുര്‍ആന്‍ വ്യക്തമാക്കിയ നിയമവിധികളുടെ അനുബന്ധ നിയമങ്ങളും വിധികളും സമര്‍പ്പിക്കുന്നവ . നാല് - ഖുര്‍ആന്‍ തീരെ സൂചിപ്പിച്ചിട്ടില്ലാത്ത വിധിവിലക്കുകള്‍ അവതരിപ്പിക്കുന്നവ. അഞ്ച് - ദുര്‍ബലപ്പെടുത്തുന്നതും (നാസിഖ്) ദുര്‍ബലപ്പെടുത്തപ്പെട്ടവ(മന്സ്വൂഖ്)തുമായ വിധികളെ സംബന്ധിച്ച് തെളിവ് നല്‍കുന്നവ

ഖിയാസ് ;- ഖിയാസ് (ന്യായാധീകരണം) ചെയ്യാനുള്ള പണ്ഡിതന്മാരുടെ അര്‍ഹതക്ക് ഉള്ള മാനദണ്ടങ്ങള്‍ . ഒന്ന് - അറബി ഭാഷയിലെ പ്രാവീണ്യം . രണ്ടു - ഖുര്‍ആനിലുള്ള അവഗാഹം . മൂന്ന്‍ - പ്രവാചക ചര്യ തുടങ്ങിയ ഇസ്ലാമിക വിജ്ഞാനീയങ്ങളിലുള്ള അറിവ്. നാല് - നല്ല ധിഷണാ ശക്തിയും നിരൂപണ പാടവവും .

ഇല്‍മുല്‍ കലാം :- "ഇല്‍മുല്‍ കലാമിന്റെ വക്താക്കളുടെ കാര്യത്തില്‍ എന്റെ അഭിപ്രായം അവരെ ഈന്തപ്പനമട്ടല്‍ കൊണ്ട് പ്രഹരിക്കുകയും ഒട്ടകപ്പുറത്ത് തലകീഴാക്കിയിരുത്തുകയും ജനമാധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയും വേണമെന്നാണ്. എന്നിട്ട് ഖുര്‍ആനും സുന്നത്തും അവഗനിച്ചവര്‍ക്കുള്ള പ്രതിഫലമാണിതെന്നു വിളംബരം ചെയ്യണം" - ഇമാം ശാഫീഈ

ഈമാന്‍ :- "ഈമാന്‍ വാക്കും പ്രവര്‍ത്തിയുമാണ്; അത് വര്‍ദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യും."- ഇമാം ശാഫീഈ

മദ്ഹബിന്റെ സ്വാധീനം :- ഇന്ന് ശാഫീഈ മദ്ഹബിനു സ്വാധീനത്തില്‍ രണ്ടാം സ്ഥാനം (ഹനഫി മദ്ഹബിന്റെ പിന്നാലെ) ഉണ്ട്. സ്വാധീനത്തിന്റെ കാരണം . ഒന്ന്‍ - ശാഫീ മദ്ഹബ് ഹദീസുകള്‍ക്ക് പ്രാധാന്യം നല്‍കി. അത് പോലെ തന്നെ ന്യായാധീകരനത്തിനും. ഇത് രണ്ടു കൂട്ടരെയും ആകര്‍ഷിച്ചു. രണ്ടു - ഇമാം ശാഫീഈ ക്ക് പ്രഗല്‍ഭരായ ശിഷ്യന്മാരുണ്ടായിരുന്നു. അവര്‍ മുഖേന മദ്ഹബ് പ്രചരിച്ചു. മൂന്ന്‍ - കാലങ്ങളായി മുസ്ലിം ഭരണാധികാരികളില്‍ മദ്ഹബിനു ഉണ്ടായിരുന്ന സ്വാധീനം. ഹിജ്റ 284 ല്‍ അബുസുര്‍അ മുഹമ്മദുബ്നു ഉസ്മാന്‍ അട്ടിമാശ്ഖി ഈജിപ്തില്‍ ഖാടിയായി നിയമിതനായതോടെ ന്യായാധിപ പദവികളില്‍ ശാഫി മദ്ഹബ് അതിന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇത് ഹി 358 വരെ നില നിന്നു . പിന്നീട് ഹി 567 ല്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണ കാലത്ത് വീണ്ടും മദ്ഹബ് ഔദ്യോഗികമായി. ശേഷം ബഹുരി മംലൂകുകള്‍ ഹി-648 അധികാരത്തില്‍ വന്നപ്പോഴും മദ്ഹബിനു പ്രഥമ പരിഗണന ലഭിച്ചു. ഹി/ക്രി 923/1517 ല്‍ ഉസ്മാനി ആധിപത്യം ഈജിപ്തില്‍ വന്നപ്പോള്‍ മുതലാണ്‌ ശാഫീ മദ്ഹബിനു ഔദ്യോഗിക സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് അത് ഹനഫി മദ്ഹബിനായി.


2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

Quran 1 - മുഖവുര

Quran 1 - മുഖവുര 

പുതിയ ഒരു പരിഭാഷ ആവശ്യമായി വരുന്നത് മുൻ പരിഭാഷകൾ നിർവഹിച്ച് കൊടുക്കാത്ത വല്ല ആവശ്യവും നിർവഹിച്ചു ക്കൊടുക്കാനുണ്ടെങ്കിൽ മാത്രമാണു.... തഫ്ഹീമുൽ ഖുർആന്റെ ഉദ്ദേശ്യത്തെ കുറിച്ച് രചയിതാവ് “എന്റെ ഈ സേവനം, വിശാലമായ ഖുർആൻ വിജ്ഞാനീയ ശേഖരങ്ങൾ പ്രയോജനപ്പെറ്റുത്താനാവാത്ത, അറബി ഭാഷയിൽ നിപുണരല്ലാത്ത, സാമാന്യ വിദ്യാഭ്യാസമുള്ള ആളുകൾക്കു വേണ്ടിയുള്ളതാണ്‌” - (ആമുഖം പേജ് 3). 

ഖുർആൻ പരിഭാഷ പദാനുപദ തർജമായാവുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രശ്നം വിശദീകരിക്കുന്നത് കാണുക.. “മനുഷ്യമനസ്സുകളിലേക്കിറങ്ങിച്ചെല്ലാനുള്ള ഖുർആന്റെ ശക്തി ബദ്ധവൈരികൾ പോലും അംഗീകരിക്കുകയും വശീകരണ ശക്തിയുള്ള ഈ വചനങ്ങൾ കേൾക്കാനിടയാകുന്നവർ അതിന്റെ വശ്യതയിൽ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. ഖുർആന്ന് ഈ ഗുണം ഉണ്ടായിരുന്നില്ലെങ്കിൽ തർജമയിൽ കാണുന്നതു പോലെ ശുഷ്കമായ ഭാഷയിൽ തന്നെയാണു അതിന്റെ മൂലവചനങ്ങളും അവതരിച്ചിരുന്നതെങ്കിൽ ചരിത്രത്തിൽ സംഭവിച്ചതുപോലെ അറേബ്യൻ മനസ്സുകലെ സ്വാധീനിക്കാനോ തരളിതമാക്കാനോ അതിനൊരിക്കലും കഴിയുമായിരുന്നില്ല...” (ആമുഖം പേജ് 4). ഖുർആന്റെ ഘടന പ്രബന്ധ ശൈലിയല്ല, പ്രഭാഷണ ശൈലിയാണു എന്നതത്രെ പദാനുപത വിവർത്തനത്തിന്റെ ഫലക്കുറവിനുള്ള മറ്റൊരു പ്രധാന കാരണം. 

ഖുർആൻ പഠിക്കാനിറങ്ങുമ്പോൾ, ഖുർആൻ എങ്ങനെയുള്ള ഗ്രന്ഥമാണെന്ന് വായനക്കാരനു നല്ല നിശ്ചയം വേണം,.. താൻ കണ്ട് പരിചയമുള്ള സാഹിത്യ ഘടനയിലുള്ള ഗ്രന്ഥമല്ല ഖുർആൻ. ഖുർആന്റെ പ്രതിപാദനത്തെക്കുറിച്ച് സാമാന്യം അറിവ് നമുക്ക് ഉണ്ടായിരിക്കണം. 

അല്ലാഹു മനുഷ്യനെ പ്രതിനിധിയായി നിയോഗിച്ചു. ജീവിതം മനുഷ്യനു ഒരു പരീക്ഷണവും പരീക്ഷയുമാണു,.. അല്ലാഹു മനുഷ്യനെ ദീൻ എന്താണെന്ന് പഠിപ്പിച്ചു. അല്ലാഹു മനുഷ്യനു മാർഗ്ഗ ദർശനത്തിനായി പ്രവാചകന്മാരെ അയച്ചു. പക്ഷെ മനുഷ്യൻ വ്യതിചലിച്ചു. അവസാനമായി മുഹമ്മദ് നബിയെ അയച്ചു... പൂർവ്വ പ്രവാചകന്മാരുടെ അതേ ദൗത്യവുമായി,..  

ഖുർആൻ പ്രബോധനത്തിന്റെയും മാർഗദർശനത്തിന്റെയും ആധാര ഗ്രന്ഥമത്രെ. മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപിച്ച വിശുധ ഖുർആൻ. 

ഖുരാന്റെ പ്രതിപാദ്യം മനുഷ്യനാണു... മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം ദീൻ മാത്രമാണു.. ഇതത്രെ ഖുർആന്റെ പ്രതിപാദ്യ വിശയം.. 
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അശ്രദ്ധകൊണ്ട് വിനഷ്ടമായതും ധിക്കരം കൊണ്ട് വികൃതമായതുമായ ദൈവിക സന്മാർഗത്തെ  വീണ്ടും അവന്റെ മുമ്പിൽ വ്യക്തമായി സമർപ്പിക്കുകയുമാണു ഖുർആന്റെ ലക്ഷ്യം. 

ഖുർആന്റെ സൂക്തങ്ങൾ കേന്ദ്ര വിശയത്തിൽ കോർത്ത മുത്തുമണികളാണു. ഓരോ കാര്യവും ഇക്കാരണത്താൽ തന്നെ , ലക്ഷ്യത്തിനാവശ്യമായത്രയും ആവശ്യമായ വിധത്തിലും മാത്രമേ പരാമർശിക്കുന്നുള്ളൂ. 

ഖുർആൻ എഴുതിയയച്ചതല്ല.. അത് പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടത്തിൽ അവതരിച്ചതാണു. ഇതിന്റെ ഒന്നാം ഘട്ടം താഴെ വരിക്കും വിധമാണു 
1- ഈ മഹത് കൃത്യത്തിനു സ്വയം തയ്യാറെടുക്കേണ്ടതെങ്ങനെയെന്നും പ്രവർത്തനം ഏതുരീതിയിൽ വേണമെന്നും പ്രവാചകനെ പഠിപ്പിക്കുക. 
2- യാഥാർത്ഥ്യത്തെ കുറിച്ച പ്രാരംഭ പരാമർശം, ചുറ്റുപാടുമുള്ള ജനങ്ങളിൽ സ്ഥലം പിടിച്ചിരുന്നതും അവരുറ്റെ അബദ്ധ നയത്തിനു പ്രേരകമായി വർത്തിച്ചിരുന്നതുമായ തെറ്റിദ്ധാരണകളുടെ പൊതുവായ ഖണ്ഡനം.
3- ശരിയായ നയത്തിന്റെ പ്രബോധനം, മനുഷ്യന്റെ വിജയ സൗഭാഗ്യത്തിനു നിദാനമായ ദൈവിക മാർഗ ദർശനത്തിന്റെ പ്രാഥമിക തത്വങ്ങളെയും മൗലിക ദർമ്മങ്ങളെയും കുറിച്ച പ്രതിപാദനം. 
ഈ പ്രാരംഭ ഘട്ടം ഉദ്ദേശം നാലഞ്ചു വർഷം തുടർന്നു. 
രണ്ടാം ഘട്ടം ,.. ഈ ഘട്ടത്തിൽ അതി കഠിനമായ ഒരു ജീവന്മരണ സമരം തന്നെ നടന്നു. 
മൂന്നാം ഘട്ടത്തിൽ ,.. ഹിജ്റ ചെയ്ത് മദീനയിലെത്തി. ഈ ഘട്ടത്തിലെ ഖുർആനിക പ്രഭാഷണങ്ങൾ ചിലപ്പോൾ തീപൊരി പ്രസംഗങ്ങളുടെ രീതിയിലാണെങ്കിൽ ചിലപ്പോൾ രാജകീയ വിളംബരങ്ങളുടെ രൂപത്തിലായിരുന്നു. അവയിൽ ചിലത് ശിക്ഷണ നിർദേശങ്ങളാണെങ്കിൽ മറ്റു ചിലത് സംസ്കരണ പ്രധാനമായ സാരോപദേശങ്ങളായിരുന്നു.

ഖുർആൻ അടിസ്ഥാന പരമായി പ്രബോധന ഗ്രന്ഥമാണു. ഈ വിധമൊരു ഗ്രന്ഥത്തിൽ ഡോക്ടറേറ്റു ബിരുദത്തിന്റെ തീസീസിലെന്ന പോലുള്ള രചനാരീതി കാണുകയില്ലെന്ന് സ്പഷ്ടമാണു. ഖുർആൻ ഒരു ആദർശ പ്രബോധകന്റെ പ്രഭാഷണങ്ങളായാണു അവതരിച്ചത്. 

ക്രോഡീകരണം 
കുട്ടികളും വൃദ്ധരും സ്ത്രീകളും പുരുഷന്മാരും നഗരവാസികളും ഗ്രാമീണരും പണ്ഡിതന്മാരും പാമരന്മാരുമെല്ലാം ഖുർആൻ വായിക്കണം. എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ തരം പരിതസ്ഥതികളിലും അതു വായിക്കപ്പെടണം. ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യർ തങ്ങളിൽ നിന്ന് ദൈവം എന്താഗ്രഹിക്കുന്നു എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അറിഞ്ഞിരിക്കണം. ഇതിനുതകുന്ന നിലയിലാനു ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്. നബി തിരുമേനി തന്നെയാണു അല്ലാഹുവിന്റെ നിർദേശപ്രകാരം ഖുർആൻ ഇന്നത്തെ രൂപത്തിൽ ക്രോഡീകരിച്ചത് 

ഖുർആൻ വായിച്ചു തുടങ്ങുമ്പോൾ 
ഒരാൾ ഖുർആനി വിശ്വസിക്കട്ടെ വിശ്വസിക്കാതിരിക്കട്ടെ ഈ ഗ്രന്ഥം മനസ്സിലാക്കാൻ യഥാർത്തത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യമായി ചെയ്യേണ്ടത് നേരത്തെ രൂപവൽകൃതമായ ധാരണകളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്പര്യങ്ങളിൽ നിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ച് മാത്രം തുറന്ന ഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണു. “ഖുർആൻ രണ്ടാവർത്തി വായിച്ചാൽ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും (ഖുർആൻ പഠനത്തിനു ഒരു മുഖവുര പേജ് 27)

ഖുർആൻ പ്രവർത്തനത്തിനുള്ള ഗ്രന്ഥമാണു. കേവലം ആദർശ-സിദ്ധാന്തങ്ങളുടെ ഗ്രന്ഥമല്ല, തനി മതഗ്രന്ഥവുമല്ല,.. ഖുർആൻ പ്രബോധന ഗ്രന്ഥമാണു,.. ഒരു പ്രസ്ഥാനത്തിന്റെ മാർഗദർശക ഗ്രന്ഥമാണു. ഖുർആൻ പൂർണമായി മനസ്സിലാക്കാൻ അതുമായി കർമ്മ രംഗത്തിറങ്ങുകയും സത്യ പ്രബോധന ദൗത്യം നിർവഹിച്ചു തുടങ്ങുകയും നാനാ ജീവിത മേഖലകളീൽ ഖുർആനിക മാർഗ നിർദേശങ്ങളനുസൃതമായി മുന്നോട്ട് നീങ്ങുകയും വേണ്ടതാകുന്നു. ഖുർആൻ അഖില മനുഷ്യരാശിയുടെ മാർഗദർശനത്തിനായി വന്നതാണെന്ന അതിന്റെ തന്നെ അവകാശ വാദം സുവിദമത്രെ.. 

ഒരു ദേശീയ-സാമുദായിയ വ്യവസ്ഥയെ സാർവദേശീയവും സാർവജനീനവുമായ  വ്യവസ്ഥയിൽ നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വത സ്വഭാവമുള്ള ഒരു വ്യവസ്ഥയിൽ നിന്നും വേർതിരിക്കുന്ന സവിവിശേഷതകൾ , പ്രദേശിക വ്യവസ്ഥ പ്രദേശത്തിനു  പ്രത്യേകാവകാശം നല്കുന്നു. കാലിക വ്യവസ്ഥ കാലഘട്ടം കഴിയുന്നതോടെ അപ്രായോഗികമാകുന്നു. 

ഖുർആൻ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലിക തത്വങ്ങളുടെ ഗ്രന്ഥമാണു. ഇസ്ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാർമ്മികവുമായ അടിത്തറകളെ പൂർണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമർത്ഥനം കൊണ്ടും വൈകാരികമായ സമീപനം കൊണ്ടും അവയ മേല്ക്കുമേൽ ഭദ്രമാക്കുകയുമാണു അതിന്റെ സാക്ഷാൽ കൃത്യം.



2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

Quran 0 - തുടക്കം

Quran 0 - തുടക്കം

ഓരോ വായനയും ഓരോ യാത്രയാണ് .. യാത്രയിലെ, ഈ യാത്രയിലെനിക്ക് കിട്ടുന്ന വിലപിടിപ്പുള്ള വസ്തുക്കളെ അറിവെന്നു വിളിക്കാം. ഇന്നാദ്യമായി ഖുര്‍ആനെ അടുത്തറിയാന്‍ അതിന്റെ അകത്തെക്കിരങ്ങാന്‍ ശ്രമിക്കുകയാണ്. ഖുര്‍ആന്‍ അടുത്തറിയാന്‍ അതിന്റെ അകത്തെക്കിരങ്ങണം. ആ മഹാ സാഗരത്തിലൂടെയുള്ള യാത്ര... മഹത്തായ അനുഭവമാണ്. നേരിട്ടനുഭവിച്ചാല്‍ മാത്രം അറിയാവുന്നത്... സ്രഷ്ടാവിന്റെ വാക്കുകള്‍, ... സ്രഷ്ടാവ് എന്നോട് സംസാരിക്കുന്നു... എന്റെ മുന്നില്‍ സംസാരിക്കുന്നു... ഞാനത് സാകൂതം കേട്ടിരിക്കുന്നു... ഈ യാത്രയില്‍ വെറും കാഴ്ച്ചക്കാരനായിരിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല... ചുറ്റും മഹാ വിസ്മയമായ ലോകത്തിലൂടെ കടന്നു പോകുമ്പോള്‍ എനിക്കെടുക്കാവുന്ന കാര്യങ്ങള്‍ കയ്യില്‍ പൊതിഞ്ഞെടുത്തു.. സാവധാനത്തിലായിരുന്നു യാത്ര.. എങ്കിലും , വളരെ കുറച്ചെ എനിക്ക് ശേഖരിക്കാനായുള്ളൂ... ഓരോ ആയത്തും ഓരോ മുത്തുമണികളാണ്....

ഒന്ന്...
തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിച്ച് പൂര്‍ത്തിയാക്കണം എന്നാ നിര്‍ദ്ദേശം പാലിക്കാനിരങ്ങിയതാണ് ... കുറെ കാലമായി,.. ഒരു പഠന രൂപത്തിലാകേണ്ടതുണ്ട്... ഖുർആനെ ‘നന്നായി’ അറിയേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്ന് തുടങ്ങി... ഖുർആൻ പഠനത്തിനൊരു മുഖവുര എന്ന ആമുഖ ലേഖനത്തിൽ മൂന്നാവർത്തി വായിക്കാനുള്ള നിർദ്ദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് ,.. ഇത് തഫ്ഹീമുൽ ഖുർആൻ 2 ആവർത്തി വായിച്ചു പൂർത്തിയായിരിക്കുന്നു. ഒന്നാം വായനയിലും രണ്ടാം വായനയിലും മനസ്സിൽ തങ്ങിയ കാര്യങ്ങൾ ഉടനെ തന്നെ തഫ്ഹീമുൽ ഖുർആനിൽ തന്നെ സൈഡീൽ കുറിച്ച് വെക്കുകയോ അല്ലെങ്കിൽ ശ്രദ്ധേയമായ വാക്യങ്ങൾ അടിവരയിട്ട് വെക്കുകയോ ചെയ്തു. ഇത് ഖുർആന്റെ അർത്ഥത്തിലും വിശദീകരണത്തിലും ചെയ്യുകയുണ്ടായി. തഫ്ഹീമുൽ ഖുർആൻ വായിക്കുമ്പോൾ ശ്രദ്ധേയമായ എല്ലാ വാക്യങ്ങളും അടിവരയിട്ടെന്നല്ല,... അടിവരയിടണമെന്ന് സന്ദർഭത്തിൽ തോന്നിയവയ്ക്ക് അടിവരയിട്ടെന്നുമാത്രം. ചിലപ്പോഴെങ്കിലും വായന പേനെയെടുക്കുന്നത് അസഹ്യമായ തരത്തിലായിരുന്നു. ചിലപ്പോഴെങ്കിലും അടിവരയിടേണ്ട വാക്കുകളുടെ ദൈർഘ്യം കാരണമോ, ആശയം വിപുലമായ വാക്യങ്ങളിൽ അടങ്ങിയിരിക്കുന്നത് കാരണമോ ഒഴിവാക്കുകയുണ്ടായി.. രണ്ടാം വായനക്ക് ശേഷം മൂനാം വായന ഇങ്ങനെയാണു, അതായത്, സൈഡിൽ കുറിച്ച് വെച്ചതും അടിവരയിട്ടതുമായ കാര്യങ്ങൾ  പുസ്തകരൂപത്തിലാക്കുക...

സ്ത്രീ ഖുറാനിലും മുസ്ലിം ജീവിതത്തിലും

സ്ത്രീ ഖുറാനിലും മുസ്ലിം ജീവിതത്തിലും
(ഐ പി എച്ച് പ്രസിദ്ദീകരിച്ച, റാശിദുൽ ഗനൂശി രചിച്ച്, അശ് റഫ് കീഴുപറമ്പ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം
-----------------
തലക്കെട്ട് കണ്ട് വായനക്ക് എടുത്തതാണു പുസ്തകം. ഇസ്ലാമും, സ്ത്രീയും നേർക്ക് നേരെ നിൽക്കുന്ന ഒരു വിശയം തലക്കെട്ടാവുന്നത് ആദ്യമായി കാണുകയാണു. കൂടാതെ, റാശിദുൽ ഗനൂശിയെ പോലെ പ്രമുഖനായ ആധുനിക പണ്ഡിതന്റെ പുസ്തകം.
ആമുഖത്തിൽ
പുസ്തകത്തെ രണ്ടായി തിരിച്ചാണു വിശയം കൈകാര്യം ചെയ്തത് , ഒന്ന് ഖുറാനിലെ സ്ത്രീയും, രണ്ട് മുസ്ലിം സമൂഹത്തിലെ സ്ത്രീയും. രണ്ടും രണ്ടായി തിരിഞ്ഞു നിൽക്കുന്നതാണു നിലവിലെ സാഹചര്യം എന്നതാണു പുസ്തകം കൈകാര്യം ചെയ്യുന്ന കാതൽ.
ഖുറാനിലെ പുല്ലിംഗ പ്രയോഗങ്ങളൊക്കെ സ്ത്രീകളെയും ഉൾകൊള്ളുന്നുണ്ട് എന്നും ഖുറാനിലും ഹദീസിലും എതെങ്കിലുമൊരു നിയമം സ്ത്രീകൾക്കും ബാധകമാണു എന്ന് വ്യക്തമാക്കാൻ പുല്ലിംഗങ്ങളുടെ കൂടെ സ്ത്രീ ലിംഗവും ഉപയോഗിക്കേണ്ട കാര്യമില്ല എന്നതും അടിസ്ഥാന വിവരമായി ഇതിൽ പറയുന്നു. കൂടാതെ, സ്ത്രീകളെ മാത്രമായി ഖുറാനിൽ ഇരുനൂറ്റമ്പതിലധികം സൂക്തങ്ങളിൽ പരാമർശിക്കുന്നതായും വ്യക്തമാക്കുന്നു.
തഫ്സീറിനെ കുറിച്ച് " ദൈവിക വെളിപാടിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ മനസ്സിലാക്കാനുള്ള മനുഷ്യപ്രയത്നങ്ങളാണു തഫ്സീർ" - തഫ്സീറിനെ കുറിച്ചുള്ള നല്ലൊരു വിശദീകരണമായി ഇതിനെ അനുഭവപ്പെട്ടു. "എത്ര മഹത്തരമായ തഫ്സീറാണെങ്കിലും പ്രശംസാർഹവും പ്രതിഫലാർഹവുമായ ഗവേഷണ ഫലങ്ങൾ എന്ന നിലക്കെ അവയെ കണാനാവൂ. " .... ഇബ്നു അബ്ബാസിന്റെ വിശദീകരണം " ഖുറാനെ വ്യാഖ്യാനിക്കുന്നത് കാലമാണു " എന്ന നിലക്കാണു.
ഒരേ സത്ത എന്ന തലക്കെട്ടിൽ ആദമിന്റെയും ഹവ്വയുടെയും കഥയിൽ കയറി കൂടിയ 'ഇസ്രായീലിയ്യാത്തുകളെ' കൈകാര്യം ചെയ്യുന്നുണ്ട്. ഈൗ വിശയത്തിൽ സംസാരിച്ച പ്രഗദ്ഭ ഖുറാൻ വ്യാഖ്യാതാവായ മുഹമ്മദ് അബ്ദുവിനെ കുറിച്ച് പരിചയപ്പെടുത്തുന്നത് അദ്ദേഹം സ്വതന്ത്ര ചിന്തയുടെ പുതിയ വാതായനങ്ങൾ തുറന്നിടുകയായിരുന്നു എന്ന നിലക്കാണു. ഈ വിശയകമായി സമൂഹത്തിൽ ഉണ്ടായ പ്രതിഫലനം "സ്ത്രീ പുരുഷന്റെ ആജ്ഞാനുവർത്തി ആകേണ്ടവളാണു എന്ന സാമൂഹിക ധാരണയാണു നാം അറിഞ്ഞോ അറിയാതെയോ സൃഷ്ടിന്ച്ചുന് വിടുന്നത്. സ്ത്രീ അവളുടെ വ്യക്തിത്വം പുരുഷ വ്യക്തിത്വത്തിൽ അലിയിച്ചു ചേർക്കേണ്ടവളാണെന്നും വരുന്നു. ലിംഗ വിവേചനമാണു ഇവിടെ മറ നീക്കി പുറത്തു വരുന്നത്. ഇത് ശരീ അത്തിന്റെ ലക്ഷ്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടുകയില്ല.
ആമുഖത്തിൽ പറഞ്ഞ പോലെ ഖുറാനിലെ സ്ത്രീ എന്നും മുസ്ലിം സമൂഹത്തിലെ സ്ത്രീ എന്നും രണ്ട് വിശയമാക്കി വിശദമായി കൈകാര്യം ചെയ്യുകയാണു ഇവിടെ. വിവിധ ഖുറാനിക ഭാഗങ്ങളെ എടുത്ത് അതിനു നൽകപ്പെടുന്ന സ്ത്രീ വിരുദ്ധ, ഇസ്ലാം വിരുദ്ധ വ്യാഖ്യാനങ്ങളെ നിരൂപണം ചെയ്യുകയും യാത്ഥാർത്ഥ്യം വ്യക്തമാക്കുകയും ചെയ്യുന്നു. അവയൊക്കെ ഇവിടെ വിശദീകരിക്കുന്നതിനു പകരം അപ്പൂർവ്വം ചിലയിടാത്ത് വരച്ച് വെച്ച അടിവര വാചകങ്ങളെ ഇവിറ്റെ പകർത്തി വെക്കുക മാത്രം ചെയ്യുന്നു. സന്ദർഭവും, മുൻ പിൻ വാചകങ്ങളൂം വേണ്ടവർ പുസ്തകത്തെ തന്നെ ആശ്രയിക്കുക
"ഇസ്ലാമിക യാഥാർത്ഥ്യത്തെയും പാരമ്പര്യ യാഥാർത്ഥ്യത്തെയും കൂട്ടിക്കലർത്തി ഇസ്ലാമിസ്റ്റുകൾ കൈകാര്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് സ്ത്രീ പ്രശ്നമാണെന്ന് ഞാൻ കരുതുന്നു "
"അധപതന കാലഘട്ടത്തിൽ സ്ത്രീയുടെ നില " - മുസ്ലിം സമൂഹത്തിലെ സ്ത്രീ എന്ന വിശയത്തിലെ ആദ്യത്തെ അധ്യായത്തിന്റെ തലക്കെട്ടാണിത്.
"വസ്ത്രത്തിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. വസ്ത്രത്തിന്റെ നീളം എത്രയായിരിക്കണം, അത് കൂട്ടുകയാണോ കുറയ്ക്കുകയാണോ അയച്ചിടുകയാണോ വേണ്ടത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ല ഇസ്ലാം സ്ത്രീ കാര്യങ്ങൾ ചർച്ച ആരംഭിക്കുന്നത് "
--- ബഹുഭാര്യത്വത്തെ കുറിച്ചുള്ള ഒരു മനോഹര ന്യായീകരണം --
"ഒരൊറ്റ കാര്യം ഇവിടെ ഒർമിച്ചിരുന്നാൽ മതി. വിലക്കുകൾ ഇല്ലാത്ത എന്തുകാര്യവും ചെയ്യാനുള്ള അനുവാദ(ഇബാഹത്) വും സ്വാതന്ത്ര്യവുമാണു ഇസ്ലാമിക നിയമ സംഹിതയുടെ അടിസ്ഥാനം. അതു പോലെ മുസ്ലിം സ്ത്രീ പുരുഷന്മാരെ സംബന്ധിക്കുന്ന ഏതു കാര്യത്തിലും സമത്വമാണു അല്ലാഹു നിഷ്കർഷിക്കുന്നതെന്നതും മറ്റൊരു അടിസ്ഥാനമാണു "
"സ്ത്രീകളുടെ അവകാശങ്ങൾ പ്രമാണങ്ങളുടെ പിൻബലത്തിൽ ക്രോഡീകരിക്കപ്പെട്ട ഏറ്റവും മനോഹരമായ ഒരു ഗ്രന്ഥത്തിലേക്ക് നിങ്ങലുടെ ശ്രദ്ധ ക്ഷണീക്കുകയാണു - അബ്ദുൽ ഹലീം അബൂ ശഖയുടെ സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തിൽ (തഹ്രീറുൽ മർ അഫീ അസ്വരീ രിസാല ) "

2012, ജനുവരി 30, തിങ്കളാഴ്‌ച

തുടക്കം

"ഇമാം അബൂഹാമിദില്‍ ഗസ്സാലി - ചിന്താ ജീവിതത്തിനെ ഏഴു ഭൂ ഖണ്ഡങ്ങളിലൂടെയുള്ള യാത്ര "" -1

തുടക്കം വായനയുടെതല്ല.... ബ്ലോഗ്‌ പോസ്റ്റുകളുടെ തുടക്കം.... പിറകിലെ ഷെല്‍ഫില്‍ നിന്ന് പുതുതായി വാങ്ങിയ ഒരു ബുക്ക്‌ എടുത്തു... പേര് "ഇമാം അബൂഹാമിദില്‍ ഗസ്സാലി - ചിന്താ ജീവിതത്തിനെ ഏഴു ഭൂ ഖണ്ഡങ്ങളിലൂടെയുള്ള യാത്ര "" പ്രബോധനം വിശേഷാല്‍ പതിപ്പാണ്...

മധ്യ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരാളെ കുറിച്ച് എന്തിനു ഒരു വിശേഷാല്‍ പതിപ്പെന്ന് സംശയിച്ചാണ് ബുക്ക്‌ വാങ്ങിയതും വായിക്കാന്‍ എടുത്തതും...

സാധാരണ പോലെ ആകെയൊന്നു മറിച്ചു നോക്കി ഇടക്ക് നിന്ന് ഒരു ലേഖനം വായിക്കാനെടുത്തു...
""ഖുര്‍ആനെ സമീപിച്ചതെങ്ങനെ"" ( തലക്കെട്ടാണ് , എഴുതിയത് അശ്രഫ് കടയ്ക്കല്‍ )

ഖുറാന്‍ പഠനത്തിന്റെ വിവിധ ശാസ്ത്ര ശാഖകളെ കുറിച്ചുള്ള വിവരം നേടിത്തന്നു എന്നതാണ് ലേഖനത്തിന്റെ പ്രധാന പ്രയോജനം, ഗസ്സാലിയുടെ എഴുത്ത് ചരിത്രത്തെ കുറിച്ചും ചെറുതായൊന്നു പറഞ്ഞു പോകുന്നുണ്ട്.... ആധുനിക ഖുര്‍ആന്‍ പഠന ചിന്താ വിസ്ഫോടനങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങി, അവയെ പ്രതിരോധിക്കാന്‍ എത്രത്തോളം ഗസ്സാലിയുടെ പണി സഞ്ചിക്ക് കഴിവുണ്ട് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് ലേഖനം തുടങ്ങുന്നത്... വായിച്ചു തീര്‍ക്കാവുന്ന, അറിയാത്ത കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്ന ലേഖനം...

രണ്ടാമതായി വായിച്ചത് പരിഷ്കര്‍ത്താവ് എന്നാ ലേഖനമാണ് ( അബുല്‍ അ അലാ മൌദൂദി ) .. ഇമാം ഗസാലിയുടെ ചരിത്രം പറഞ്ഞു അദ്ദേഹത്തിനെ വൈജ്ഞാനിക സംഭാവനകള്‍ വിവരിക്കുന്നുണ്ട് ലേഖനത്തില്‍,.... അതിനപ്പുറം,... ഒരു കാലഘട്ടത്തില്‍ മുസ്ലിംകള്‍ എത്തിച്ചേര്‍ന്ന ജീര്‍ണ്ണതയുടെയും, അധപതനത്തിന്റെയും അവസ്ഥയും വരഞ്ഞു കാണിക്കുന്നു...