2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സ്ത്രീ ഖുറാനിലും മുസ്ലിം ജീവിതത്തിലും

സ്ത്രീ ഖുറാനിലും മുസ്ലിം ജീവിതത്തിലും
(ഐ പി എച്ച് പ്രസിദ്ദീകരിച്ച, റാശിദുൽ ഗനൂശി രചിച്ച്, അശ് റഫ് കീഴുപറമ്പ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം
-----------------
തലക്കെട്ട് കണ്ട് വായനക്ക് എടുത്തതാണു പുസ്തകം. ഇസ്ലാമും, സ്ത്രീയും നേർക്ക് നേരെ നിൽക്കുന്ന ഒരു വിശയം തലക്കെട്ടാവുന്നത് ആദ്യമായി കാണുകയാണു. കൂടാതെ, റാശിദുൽ ഗനൂശിയെ പോലെ പ്രമുഖനായ ആധുനിക പണ്ഡിതന്റെ പുസ്തകം.
ആമുഖത്തിൽ
പുസ്തകത്തെ രണ്ടായി തിരിച്ചാണു വിശയം കൈകാര്യം ചെയ്തത് , ഒന്ന് ഖുറാനിലെ സ്ത്രീയും, രണ്ട് മുസ്ലിം സമൂഹത്തിലെ സ്ത്രീയും. രണ്ടും രണ്ടായി തിരിഞ്ഞു നിൽക്കുന്നതാണു നിലവിലെ സാഹചര്യം എന്നതാണു പുസ്തകം കൈകാര്യം ചെയ്യുന്ന കാതൽ.
ഖുറാനിലെ പുല്ലിംഗ പ്രയോഗങ്ങളൊക്കെ സ്ത്രീകളെയും ഉൾകൊള്ളുന്നുണ്ട് എന്നും ഖുറാനിലും ഹദീസിലും എതെങ്കിലുമൊരു നിയമം സ്ത്രീകൾക്കും ബാധകമാണു എന്ന് വ്യക്തമാക്കാൻ പുല്ലിംഗങ്ങളുടെ കൂടെ സ്ത്രീ ലിംഗവും ഉപയോഗിക്കേണ്ട കാര്യമില്ല എന്നതും അടിസ്ഥാന വിവരമായി ഇതിൽ പറയുന്നു. കൂടാതെ, സ്ത്രീകളെ മാത്രമായി ഖുറാനിൽ ഇരുനൂറ്റമ്പതിലധികം സൂക്തങ്ങളിൽ പരാമർശിക്കുന്നതായും വ്യക്തമാക്കുന്നു.
തഫ്സീറിനെ കുറിച്ച് " ദൈവിക വെളിപാടിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ മനസ്സിലാക്കാനുള്ള മനുഷ്യപ്രയത്നങ്ങളാണു തഫ്സീർ" - തഫ്സീറിനെ കുറിച്ചുള്ള നല്ലൊരു വിശദീകരണമായി ഇതിനെ അനുഭവപ്പെട്ടു. "എത്ര മഹത്തരമായ തഫ്സീറാണെങ്കിലും പ്രശംസാർഹവും പ്രതിഫലാർഹവുമായ ഗവേഷണ ഫലങ്ങൾ എന്ന നിലക്കെ അവയെ കണാനാവൂ. " .... ഇബ്നു അബ്ബാസിന്റെ വിശദീകരണം " ഖുറാനെ വ്യാഖ്യാനിക്കുന്നത് കാലമാണു " എന്ന നിലക്കാണു.
ഒരേ സത്ത എന്ന തലക്കെട്ടിൽ ആദമിന്റെയും ഹവ്വയുടെയും കഥയിൽ കയറി കൂടിയ 'ഇസ്രായീലിയ്യാത്തുകളെ' കൈകാര്യം ചെയ്യുന്നുണ്ട്. ഈൗ വിശയത്തിൽ സംസാരിച്ച പ്രഗദ്ഭ ഖുറാൻ വ്യാഖ്യാതാവായ മുഹമ്മദ് അബ്ദുവിനെ കുറിച്ച് പരിചയപ്പെടുത്തുന്നത് അദ്ദേഹം സ്വതന്ത്ര ചിന്തയുടെ പുതിയ വാതായനങ്ങൾ തുറന്നിടുകയായിരുന്നു എന്ന നിലക്കാണു. ഈ വിശയകമായി സമൂഹത്തിൽ ഉണ്ടായ പ്രതിഫലനം "സ്ത്രീ പുരുഷന്റെ ആജ്ഞാനുവർത്തി ആകേണ്ടവളാണു എന്ന സാമൂഹിക ധാരണയാണു നാം അറിഞ്ഞോ അറിയാതെയോ സൃഷ്ടിന്ച്ചുന് വിടുന്നത്. സ്ത്രീ അവളുടെ വ്യക്തിത്വം പുരുഷ വ്യക്തിത്വത്തിൽ അലിയിച്ചു ചേർക്കേണ്ടവളാണെന്നും വരുന്നു. ലിംഗ വിവേചനമാണു ഇവിടെ മറ നീക്കി പുറത്തു വരുന്നത്. ഇത് ശരീ അത്തിന്റെ ലക്ഷ്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടുകയില്ല.
ആമുഖത്തിൽ പറഞ്ഞ പോലെ ഖുറാനിലെ സ്ത്രീ എന്നും മുസ്ലിം സമൂഹത്തിലെ സ്ത്രീ എന്നും രണ്ട് വിശയമാക്കി വിശദമായി കൈകാര്യം ചെയ്യുകയാണു ഇവിടെ. വിവിധ ഖുറാനിക ഭാഗങ്ങളെ എടുത്ത് അതിനു നൽകപ്പെടുന്ന സ്ത്രീ വിരുദ്ധ, ഇസ്ലാം വിരുദ്ധ വ്യാഖ്യാനങ്ങളെ നിരൂപണം ചെയ്യുകയും യാത്ഥാർത്ഥ്യം വ്യക്തമാക്കുകയും ചെയ്യുന്നു. അവയൊക്കെ ഇവിടെ വിശദീകരിക്കുന്നതിനു പകരം അപ്പൂർവ്വം ചിലയിടാത്ത് വരച്ച് വെച്ച അടിവര വാചകങ്ങളെ ഇവിറ്റെ പകർത്തി വെക്കുക മാത്രം ചെയ്യുന്നു. സന്ദർഭവും, മുൻ പിൻ വാചകങ്ങളൂം വേണ്ടവർ പുസ്തകത്തെ തന്നെ ആശ്രയിക്കുക
"ഇസ്ലാമിക യാഥാർത്ഥ്യത്തെയും പാരമ്പര്യ യാഥാർത്ഥ്യത്തെയും കൂട്ടിക്കലർത്തി ഇസ്ലാമിസ്റ്റുകൾ കൈകാര്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് സ്ത്രീ പ്രശ്നമാണെന്ന് ഞാൻ കരുതുന്നു "
"അധപതന കാലഘട്ടത്തിൽ സ്ത്രീയുടെ നില " - മുസ്ലിം സമൂഹത്തിലെ സ്ത്രീ എന്ന വിശയത്തിലെ ആദ്യത്തെ അധ്യായത്തിന്റെ തലക്കെട്ടാണിത്.
"വസ്ത്രത്തിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. വസ്ത്രത്തിന്റെ നീളം എത്രയായിരിക്കണം, അത് കൂട്ടുകയാണോ കുറയ്ക്കുകയാണോ അയച്ചിടുകയാണോ വേണ്ടത് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊണ്ടല്ല ഇസ്ലാം സ്ത്രീ കാര്യങ്ങൾ ചർച്ച ആരംഭിക്കുന്നത് "
--- ബഹുഭാര്യത്വത്തെ കുറിച്ചുള്ള ഒരു മനോഹര ന്യായീകരണം --
"ഒരൊറ്റ കാര്യം ഇവിടെ ഒർമിച്ചിരുന്നാൽ മതി. വിലക്കുകൾ ഇല്ലാത്ത എന്തുകാര്യവും ചെയ്യാനുള്ള അനുവാദ(ഇബാഹത്) വും സ്വാതന്ത്ര്യവുമാണു ഇസ്ലാമിക നിയമ സംഹിതയുടെ അടിസ്ഥാനം. അതു പോലെ മുസ്ലിം സ്ത്രീ പുരുഷന്മാരെ സംബന്ധിക്കുന്ന ഏതു കാര്യത്തിലും സമത്വമാണു അല്ലാഹു നിഷ്കർഷിക്കുന്നതെന്നതും മറ്റൊരു അടിസ്ഥാനമാണു "
"സ്ത്രീകളുടെ അവകാശങ്ങൾ പ്രമാണങ്ങളുടെ പിൻബലത്തിൽ ക്രോഡീകരിക്കപ്പെട്ട ഏറ്റവും മനോഹരമായ ഒരു ഗ്രന്ഥത്തിലേക്ക് നിങ്ങലുടെ ശ്രദ്ധ ക്ഷണീക്കുകയാണു - അബ്ദുൽ ഹലീം അബൂ ശഖയുടെ സ്ത്രീ വിമോചനം പ്രവാചക കാലഘട്ടത്തിൽ (തഹ്രീറുൽ മർ അഫീ അസ്വരീ രിസാല ) "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ