2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

Quran 1 - മുഖവുര

Quran 1 - മുഖവുര 

പുതിയ ഒരു പരിഭാഷ ആവശ്യമായി വരുന്നത് മുൻ പരിഭാഷകൾ നിർവഹിച്ച് കൊടുക്കാത്ത വല്ല ആവശ്യവും നിർവഹിച്ചു ക്കൊടുക്കാനുണ്ടെങ്കിൽ മാത്രമാണു.... തഫ്ഹീമുൽ ഖുർആന്റെ ഉദ്ദേശ്യത്തെ കുറിച്ച് രചയിതാവ് “എന്റെ ഈ സേവനം, വിശാലമായ ഖുർആൻ വിജ്ഞാനീയ ശേഖരങ്ങൾ പ്രയോജനപ്പെറ്റുത്താനാവാത്ത, അറബി ഭാഷയിൽ നിപുണരല്ലാത്ത, സാമാന്യ വിദ്യാഭ്യാസമുള്ള ആളുകൾക്കു വേണ്ടിയുള്ളതാണ്‌” - (ആമുഖം പേജ് 3). 

ഖുർആൻ പരിഭാഷ പദാനുപദ തർജമായാവുമ്പോൾ സംഭവിക്കുന്ന പ്രധാന പ്രശ്നം വിശദീകരിക്കുന്നത് കാണുക.. “മനുഷ്യമനസ്സുകളിലേക്കിറങ്ങിച്ചെല്ലാനുള്ള ഖുർആന്റെ ശക്തി ബദ്ധവൈരികൾ പോലും അംഗീകരിക്കുകയും വശീകരണ ശക്തിയുള്ള ഈ വചനങ്ങൾ കേൾക്കാനിടയാകുന്നവർ അതിന്റെ വശ്യതയിൽ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. ഖുർആന്ന് ഈ ഗുണം ഉണ്ടായിരുന്നില്ലെങ്കിൽ തർജമയിൽ കാണുന്നതു പോലെ ശുഷ്കമായ ഭാഷയിൽ തന്നെയാണു അതിന്റെ മൂലവചനങ്ങളും അവതരിച്ചിരുന്നതെങ്കിൽ ചരിത്രത്തിൽ സംഭവിച്ചതുപോലെ അറേബ്യൻ മനസ്സുകലെ സ്വാധീനിക്കാനോ തരളിതമാക്കാനോ അതിനൊരിക്കലും കഴിയുമായിരുന്നില്ല...” (ആമുഖം പേജ് 4). ഖുർആന്റെ ഘടന പ്രബന്ധ ശൈലിയല്ല, പ്രഭാഷണ ശൈലിയാണു എന്നതത്രെ പദാനുപത വിവർത്തനത്തിന്റെ ഫലക്കുറവിനുള്ള മറ്റൊരു പ്രധാന കാരണം. 

ഖുർആൻ പഠിക്കാനിറങ്ങുമ്പോൾ, ഖുർആൻ എങ്ങനെയുള്ള ഗ്രന്ഥമാണെന്ന് വായനക്കാരനു നല്ല നിശ്ചയം വേണം,.. താൻ കണ്ട് പരിചയമുള്ള സാഹിത്യ ഘടനയിലുള്ള ഗ്രന്ഥമല്ല ഖുർആൻ. ഖുർആന്റെ പ്രതിപാദനത്തെക്കുറിച്ച് സാമാന്യം അറിവ് നമുക്ക് ഉണ്ടായിരിക്കണം. 

അല്ലാഹു മനുഷ്യനെ പ്രതിനിധിയായി നിയോഗിച്ചു. ജീവിതം മനുഷ്യനു ഒരു പരീക്ഷണവും പരീക്ഷയുമാണു,.. അല്ലാഹു മനുഷ്യനെ ദീൻ എന്താണെന്ന് പഠിപ്പിച്ചു. അല്ലാഹു മനുഷ്യനു മാർഗ്ഗ ദർശനത്തിനായി പ്രവാചകന്മാരെ അയച്ചു. പക്ഷെ മനുഷ്യൻ വ്യതിചലിച്ചു. അവസാനമായി മുഹമ്മദ് നബിയെ അയച്ചു... പൂർവ്വ പ്രവാചകന്മാരുടെ അതേ ദൗത്യവുമായി,..  

ഖുർആൻ പ്രബോധനത്തിന്റെയും മാർഗദർശനത്തിന്റെയും ആധാര ഗ്രന്ഥമത്രെ. മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപിച്ച വിശുധ ഖുർആൻ. 

ഖുരാന്റെ പ്രതിപാദ്യം മനുഷ്യനാണു... മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം ദീൻ മാത്രമാണു.. ഇതത്രെ ഖുർആന്റെ പ്രതിപാദ്യ വിശയം.. 
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അശ്രദ്ധകൊണ്ട് വിനഷ്ടമായതും ധിക്കരം കൊണ്ട് വികൃതമായതുമായ ദൈവിക സന്മാർഗത്തെ  വീണ്ടും അവന്റെ മുമ്പിൽ വ്യക്തമായി സമർപ്പിക്കുകയുമാണു ഖുർആന്റെ ലക്ഷ്യം. 

ഖുർആന്റെ സൂക്തങ്ങൾ കേന്ദ്ര വിശയത്തിൽ കോർത്ത മുത്തുമണികളാണു. ഓരോ കാര്യവും ഇക്കാരണത്താൽ തന്നെ , ലക്ഷ്യത്തിനാവശ്യമായത്രയും ആവശ്യമായ വിധത്തിലും മാത്രമേ പരാമർശിക്കുന്നുള്ളൂ. 

ഖുർആൻ എഴുതിയയച്ചതല്ല.. അത് പ്രവാചക ജീവിതത്തിന്റെ വിവിധ ഘട്ടത്തിൽ അവതരിച്ചതാണു. ഇതിന്റെ ഒന്നാം ഘട്ടം താഴെ വരിക്കും വിധമാണു 
1- ഈ മഹത് കൃത്യത്തിനു സ്വയം തയ്യാറെടുക്കേണ്ടതെങ്ങനെയെന്നും പ്രവർത്തനം ഏതുരീതിയിൽ വേണമെന്നും പ്രവാചകനെ പഠിപ്പിക്കുക. 
2- യാഥാർത്ഥ്യത്തെ കുറിച്ച പ്രാരംഭ പരാമർശം, ചുറ്റുപാടുമുള്ള ജനങ്ങളിൽ സ്ഥലം പിടിച്ചിരുന്നതും അവരുറ്റെ അബദ്ധ നയത്തിനു പ്രേരകമായി വർത്തിച്ചിരുന്നതുമായ തെറ്റിദ്ധാരണകളുടെ പൊതുവായ ഖണ്ഡനം.
3- ശരിയായ നയത്തിന്റെ പ്രബോധനം, മനുഷ്യന്റെ വിജയ സൗഭാഗ്യത്തിനു നിദാനമായ ദൈവിക മാർഗ ദർശനത്തിന്റെ പ്രാഥമിക തത്വങ്ങളെയും മൗലിക ദർമ്മങ്ങളെയും കുറിച്ച പ്രതിപാദനം. 
ഈ പ്രാരംഭ ഘട്ടം ഉദ്ദേശം നാലഞ്ചു വർഷം തുടർന്നു. 
രണ്ടാം ഘട്ടം ,.. ഈ ഘട്ടത്തിൽ അതി കഠിനമായ ഒരു ജീവന്മരണ സമരം തന്നെ നടന്നു. 
മൂന്നാം ഘട്ടത്തിൽ ,.. ഹിജ്റ ചെയ്ത് മദീനയിലെത്തി. ഈ ഘട്ടത്തിലെ ഖുർആനിക പ്രഭാഷണങ്ങൾ ചിലപ്പോൾ തീപൊരി പ്രസംഗങ്ങളുടെ രീതിയിലാണെങ്കിൽ ചിലപ്പോൾ രാജകീയ വിളംബരങ്ങളുടെ രൂപത്തിലായിരുന്നു. അവയിൽ ചിലത് ശിക്ഷണ നിർദേശങ്ങളാണെങ്കിൽ മറ്റു ചിലത് സംസ്കരണ പ്രധാനമായ സാരോപദേശങ്ങളായിരുന്നു.

ഖുർആൻ അടിസ്ഥാന പരമായി പ്രബോധന ഗ്രന്ഥമാണു. ഈ വിധമൊരു ഗ്രന്ഥത്തിൽ ഡോക്ടറേറ്റു ബിരുദത്തിന്റെ തീസീസിലെന്ന പോലുള്ള രചനാരീതി കാണുകയില്ലെന്ന് സ്പഷ്ടമാണു. ഖുർആൻ ഒരു ആദർശ പ്രബോധകന്റെ പ്രഭാഷണങ്ങളായാണു അവതരിച്ചത്. 

ക്രോഡീകരണം 
കുട്ടികളും വൃദ്ധരും സ്ത്രീകളും പുരുഷന്മാരും നഗരവാസികളും ഗ്രാമീണരും പണ്ഡിതന്മാരും പാമരന്മാരുമെല്ലാം ഖുർആൻ വായിക്കണം. എല്ലാ കാലത്തും എല്ലാ ദേശത്തും എല്ലാ തരം പരിതസ്ഥതികളിലും അതു വായിക്കപ്പെടണം. ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യർ തങ്ങളിൽ നിന്ന് ദൈവം എന്താഗ്രഹിക്കുന്നു എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അറിഞ്ഞിരിക്കണം. ഇതിനുതകുന്ന നിലയിലാനു ഖുർആൻ ക്രോഡീകരിക്കപ്പെട്ടത്. നബി തിരുമേനി തന്നെയാണു അല്ലാഹുവിന്റെ നിർദേശപ്രകാരം ഖുർആൻ ഇന്നത്തെ രൂപത്തിൽ ക്രോഡീകരിച്ചത് 

ഖുർആൻ വായിച്ചു തുടങ്ങുമ്പോൾ 
ഒരാൾ ഖുർആനി വിശ്വസിക്കട്ടെ വിശ്വസിക്കാതിരിക്കട്ടെ ഈ ഗ്രന്ഥം മനസ്സിലാക്കാൻ യഥാർത്തത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യമായി ചെയ്യേണ്ടത് നേരത്തെ രൂപവൽകൃതമായ ധാരണകളിൽ നിന്നും സിദ്ധാന്തങ്ങളിൽ നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്പര്യങ്ങളിൽ നിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയും ഗ്രഹിക്കാനുദ്ദേശിച്ച് മാത്രം തുറന്ന ഹൃദയത്തോടെ പഠനം ആരംഭിക്കുകയുമാണു. “ഖുർആൻ രണ്ടാവർത്തി വായിച്ചാൽ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടും (ഖുർആൻ പഠനത്തിനു ഒരു മുഖവുര പേജ് 27)

ഖുർആൻ പ്രവർത്തനത്തിനുള്ള ഗ്രന്ഥമാണു. കേവലം ആദർശ-സിദ്ധാന്തങ്ങളുടെ ഗ്രന്ഥമല്ല, തനി മതഗ്രന്ഥവുമല്ല,.. ഖുർആൻ പ്രബോധന ഗ്രന്ഥമാണു,.. ഒരു പ്രസ്ഥാനത്തിന്റെ മാർഗദർശക ഗ്രന്ഥമാണു. ഖുർആൻ പൂർണമായി മനസ്സിലാക്കാൻ അതുമായി കർമ്മ രംഗത്തിറങ്ങുകയും സത്യ പ്രബോധന ദൗത്യം നിർവഹിച്ചു തുടങ്ങുകയും നാനാ ജീവിത മേഖലകളീൽ ഖുർആനിക മാർഗ നിർദേശങ്ങളനുസൃതമായി മുന്നോട്ട് നീങ്ങുകയും വേണ്ടതാകുന്നു. ഖുർആൻ അഖില മനുഷ്യരാശിയുടെ മാർഗദർശനത്തിനായി വന്നതാണെന്ന അതിന്റെ തന്നെ അവകാശ വാദം സുവിദമത്രെ.. 

ഒരു ദേശീയ-സാമുദായിയ വ്യവസ്ഥയെ സാർവദേശീയവും സാർവജനീനവുമായ  വ്യവസ്ഥയിൽ നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വത സ്വഭാവമുള്ള ഒരു വ്യവസ്ഥയിൽ നിന്നും വേർതിരിക്കുന്ന സവിവിശേഷതകൾ , പ്രദേശിക വ്യവസ്ഥ പ്രദേശത്തിനു  പ്രത്യേകാവകാശം നല്കുന്നു. കാലിക വ്യവസ്ഥ കാലഘട്ടം കഴിയുന്നതോടെ അപ്രായോഗികമാകുന്നു. 

ഖുർആൻ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലിക തത്വങ്ങളുടെ ഗ്രന്ഥമാണു. ഇസ്ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാർമ്മികവുമായ അടിത്തറകളെ പൂർണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമർത്ഥനം കൊണ്ടും വൈകാരികമായ സമീപനം കൊണ്ടും അവയ മേല്ക്കുമേൽ ഭദ്രമാക്കുകയുമാണു അതിന്റെ സാക്ഷാൽ കൃത്യം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ