2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

Quran 0 - തുടക്കം

Quran 0 - തുടക്കം

ഓരോ വായനയും ഓരോ യാത്രയാണ് .. യാത്രയിലെ, ഈ യാത്രയിലെനിക്ക് കിട്ടുന്ന വിലപിടിപ്പുള്ള വസ്തുക്കളെ അറിവെന്നു വിളിക്കാം. ഇന്നാദ്യമായി ഖുര്‍ആനെ അടുത്തറിയാന്‍ അതിന്റെ അകത്തെക്കിരങ്ങാന്‍ ശ്രമിക്കുകയാണ്. ഖുര്‍ആന്‍ അടുത്തറിയാന്‍ അതിന്റെ അകത്തെക്കിരങ്ങണം. ആ മഹാ സാഗരത്തിലൂടെയുള്ള യാത്ര... മഹത്തായ അനുഭവമാണ്. നേരിട്ടനുഭവിച്ചാല്‍ മാത്രം അറിയാവുന്നത്... സ്രഷ്ടാവിന്റെ വാക്കുകള്‍, ... സ്രഷ്ടാവ് എന്നോട് സംസാരിക്കുന്നു... എന്റെ മുന്നില്‍ സംസാരിക്കുന്നു... ഞാനത് സാകൂതം കേട്ടിരിക്കുന്നു... ഈ യാത്രയില്‍ വെറും കാഴ്ച്ചക്കാരനായിരിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല... ചുറ്റും മഹാ വിസ്മയമായ ലോകത്തിലൂടെ കടന്നു പോകുമ്പോള്‍ എനിക്കെടുക്കാവുന്ന കാര്യങ്ങള്‍ കയ്യില്‍ പൊതിഞ്ഞെടുത്തു.. സാവധാനത്തിലായിരുന്നു യാത്ര.. എങ്കിലും , വളരെ കുറച്ചെ എനിക്ക് ശേഖരിക്കാനായുള്ളൂ... ഓരോ ആയത്തും ഓരോ മുത്തുമണികളാണ്....

ഒന്ന്...
തഫ്ഹീമുല്‍ ഖുര്‍ആന്‍ വായിച്ച് പൂര്‍ത്തിയാക്കണം എന്നാ നിര്‍ദ്ദേശം പാലിക്കാനിരങ്ങിയതാണ് ... കുറെ കാലമായി,.. ഒരു പഠന രൂപത്തിലാകേണ്ടതുണ്ട്... ഖുർആനെ ‘നന്നായി’ അറിയേണ്ടതുണ്ട് എന്ന ചിന്തയിൽ നിന്ന് തുടങ്ങി... ഖുർആൻ പഠനത്തിനൊരു മുഖവുര എന്ന ആമുഖ ലേഖനത്തിൽ മൂന്നാവർത്തി വായിക്കാനുള്ള നിർദ്ദേശം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് ,.. ഇത് തഫ്ഹീമുൽ ഖുർആൻ 2 ആവർത്തി വായിച്ചു പൂർത്തിയായിരിക്കുന്നു. ഒന്നാം വായനയിലും രണ്ടാം വായനയിലും മനസ്സിൽ തങ്ങിയ കാര്യങ്ങൾ ഉടനെ തന്നെ തഫ്ഹീമുൽ ഖുർആനിൽ തന്നെ സൈഡീൽ കുറിച്ച് വെക്കുകയോ അല്ലെങ്കിൽ ശ്രദ്ധേയമായ വാക്യങ്ങൾ അടിവരയിട്ട് വെക്കുകയോ ചെയ്തു. ഇത് ഖുർആന്റെ അർത്ഥത്തിലും വിശദീകരണത്തിലും ചെയ്യുകയുണ്ടായി. തഫ്ഹീമുൽ ഖുർആൻ വായിക്കുമ്പോൾ ശ്രദ്ധേയമായ എല്ലാ വാക്യങ്ങളും അടിവരയിട്ടെന്നല്ല,... അടിവരയിടണമെന്ന് സന്ദർഭത്തിൽ തോന്നിയവയ്ക്ക് അടിവരയിട്ടെന്നുമാത്രം. ചിലപ്പോഴെങ്കിലും വായന പേനെയെടുക്കുന്നത് അസഹ്യമായ തരത്തിലായിരുന്നു. ചിലപ്പോഴെങ്കിലും അടിവരയിടേണ്ട വാക്കുകളുടെ ദൈർഘ്യം കാരണമോ, ആശയം വിപുലമായ വാക്യങ്ങളിൽ അടങ്ങിയിരിക്കുന്നത് കാരണമോ ഒഴിവാക്കുകയുണ്ടായി.. രണ്ടാം വായനക്ക് ശേഷം മൂനാം വായന ഇങ്ങനെയാണു, അതായത്, സൈഡിൽ കുറിച്ച് വെച്ചതും അടിവരയിട്ടതുമായ കാര്യങ്ങൾ  പുസ്തകരൂപത്തിലാക്കുക...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ